പത്തനംതിട്ടയിൽ കോവിഡ് പരിശോധനകേന്ദ്രം തുടങ്ങണം -പി. മോഹൻരാജ്

must must പത്തനംതിട്ട: സംസ്ഥാനത്ത്​ കോവിഡ് പരിശോധന ലബോറട്ടറി ഇല്ലാത്ത മൂന്നു ജില്ലകളിൽ ഒന്നായ പത്തനംതിട്ടയിൽ കോവിഡ് പരിശോധനകേന്ദ്രം തുടങ്ങണമെന്ന്​ കെ.പി.സി.സി അംഗം പി. മോഹൻരാജ് ആവശ്യപ്പെട്ടു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ഉൾ​െപ്പടെ ജില്ലകളിൽ ഒന്നിൽ കൂടുതൽ ലബോറട്ടറി ഉണ്ട്. കഴിഞ്ഞമാസം 16ാം തീയതി മുതലുള്ള 1600 റിസൽട്ടുകൾ ഇനിയും തിരുവനന്തപുരത്തെ ലബോറട്ടറിയിൽനിന്ന്‌ വരാനുണ്ട്. ഫലം വൈകുന്നതിനാൽ 20 ദിവസത്തിലേറെയായി ക്വാറൻറീനിൽ കഴിയുന്ന പ്രവാസികളും സർക്കാർ ഉദ്യോഗസ്ഥർ ഉൾ​െപ്പടെയുള്ളവരും വലിയ വാടക കൊടുത്തു സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. സർക്കാർ ക്വാറൻറീൻ സൻെററിലും ചികിത്സ കേന്ദ്രത്തിലും ചൂടുവെള്ളത്തിനുപോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണെന്നും പി. മോഹൻരാജ് പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.