അന്വേഷണം അട്ടിമറിക്കാന്‍ അണിയറനീക്കം -വി.സി. സെബാസ്​റ്റ്യന്‍

പത്തനംതിട്ട: വനപാലകരുടെ കസ്​റ്റഡിയിലിരിക്കെ പി.പി. മത്തായി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമാണ് വനംവകുപ്പ് നടത്തുന്നതെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്​റ്റ്യന്‍ ആരോപിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്തും ഒളിച്ചോടാന്‍ വനംവകുപ്പിനാവില്ല. അറസ്​റ്റ് ചെയ്യുകയാണ് വേണ്ടത്. അറസ്​റ്റ് വൈകുന്നത്​ അനുസരിച്ച് തെളിവുകള്‍ നശിപ്പിക്കുന്നതിനും രേഖകളില്‍ കൃത്രിമം സൃഷ്​ടിക്കുന്നതിനും അവസരമൊരുങ്ങും. തെളിവുശേഖരണം തുടരുന്നുവെന്ന് പൊലീസി​ൻെറ വാദമുഖങ്ങളും മുഖവിലക്കെടുക്കാനാവില്ല. വനംമന്ത്രിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കണം. സ്വന്തം വകുപ്പിലെ കൊലപാതകത്തി​ൻെറ ഉത്തരവാദിത്തത്തില്‍നിന്ന് വനംമന്ത്രിക്ക്​ ഒഴിഞ്ഞുമാറാനാവില്ല. കര്‍ഷകനേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്ന ഉദ്യോഗസ്ഥ ഭീകരതക്ക്​ അറുതിവരുത്താതെ നിവൃത്തിയില്ല. വനംവകുപ്പിലെ ഉന്നതരുള്‍പ്പെടെയുള്ളവരുടെ പരിസ്ഥിതിമൗലികവാദികളും ഭൂമാഫിയകളുമായുള്ള ബന്ധങ്ങളും വനംവകുപ്പിലെ ജീവനക്കാരുടെ സാമ്പത്തിക സ്രോതസ്സുകളും അന്വേഷണവിധേയമാക്കണമെന്നും വി.സി. സെബാസ്​റ്റ്യന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.