തുമ്പമൺ ഗ്രാമപഞ്ചായത്തിൽ സി.എഫ്.എൽ.ടി.സി സജ്ജമാകുന്നു

തുമ്പമൺ: കോവിഡ് ഫസ്​റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ തുമ്പമൺ ഗ്രാമപഞ്ചായത്തിലെ മാർതോമ ചർച്ചി​ൻെറ പരിഷ്ഹാളിൽ സജ്ജമാകുന്നു. ആദ്യം 50പേരെ കിടത്തിച്ചികിത്സിക്കാൻ കഴിയുമെന്ന് സ്ഥലം സന്ദർശിച്ച ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു. വേണ്ടിവന്നാൽ തൊട്ടടുത്ത വൈ.എം.സി.എ ഹാൾ അതിനുവേണ്ടി സജ്ജീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഖറിയ വർഗീസ് പറഞ്ഞു. ചിറ്റയം ഗോപകുമാർ എം.എൽ.എയോടൊപ്പം പ്രസിഡൻറ് സഖറിയ വർഗീസ്, സെക്രട്ടറി ശ്രീരേഖ, മനോഹരൻ, നോഡൽ ഓഫിസർ നിസാമുദ്ദീൻ എന്നിവർ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.