കോന്നി: നാരായണപുരം ചന്തക്കുള്ളിൽ നിരോധനം ലംഘിച്ച് അനധികൃതമായി മത്സ്യക്കച്ചവടം ചെയ്ത സംഭവത്തിൽ കൂട്ടം ചേർന്നതിന് കോന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പച്ചക്കറികൾക്കിടയിലും മറ്റും ഒളിപ്പിച്ചാണ് നിരോധനം നിലനിൽക്കുന്ന കോന്നി ചന്തക്കുള്ളിൽ മത്സ്യം എത്തിച്ചത്. ഇതര സംസ്ഥാനത്ത് നിന്നും എത്തുന്ന മത്സ്യങ്ങൾ കച്ചവടം ചെയ്യുന്നതിനെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. മത്സ്യക്കച്ചവടം ചെയ്ത സംഭവത്തിൽ കൂട്ടംചേർന്നതിന് കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു. നിലവിൽ കോന്നി നാരായണപുരം ചന്തയിലെ മത്സ്യവ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോന്നി പഞ്ചായത്ത് ചന്തയിലെ കച്ചവടം നിരോധിച്ചിരുന്നു. ഇത് ലംഘിച്ച് ബുധനാഴ്ച നിരവധി മത്സ്യവ്യാപാരികൾ കച്ചവടത്തിനായി എത്തുകയായിരുന്നു. ഇത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. ptl_konny fish sale കോവിഡ് ചട്ടങ്ങൾ ലംഘിച്ച് കോന്നിയിൽ നടന്ന മത്സ്യകച്ചവടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.