Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനാരായണപുരം ചന്തയിൽ...

നാരായണപുരം ചന്തയിൽ അനധികൃത മത്സ്യ വിൽപന; പൊലീസ് കേസെടുത്തു

text_fields
bookmark_border
കോന്നി: നാരായണപുരം ചന്തക്കുള്ളിൽ നിരോധനം ലംഘിച്ച് അനധികൃതമായി മത്സ്യക്കച്ചവടം ചെയ്ത സംഭവത്തിൽ കൂട്ടം ചേർന്നതിന്​ കോന്നി പൊലീസ് കേസ് രജിസ്​റ്റർ ചെയ്തു. പച്ചക്കറികൾക്കിടയിലും മറ്റും ഒളിപ്പിച്ചാണ് നിരോധനം നിലനിൽക്കുന്ന കോന്നി ചന്തക്കുള്ളിൽ മത്സ്യം എത്തിച്ചത്. ഇതര സംസ്ഥാനത്ത് നിന്നും എത്തുന്ന മത്സ്യങ്ങൾ കച്ചവടം ചെയ്യുന്നതിനെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന്​ ആക്ഷേപമുണ്ട്. മത്സ്യക്കച്ചവടം ചെയ്ത സംഭവത്തിൽ കൂട്ടംചേർന്നതിന് കേസ് രജിസ്​റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു. നിലവിൽ കോന്നി നാരായണപുരം ചന്തയിലെ മത്സ്യവ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോന്നി പഞ്ചായത്ത് ചന്തയിലെ കച്ചവടം നിരോധിച്ചിരുന്നു. ഇത് ലംഘിച്ച്​ ബുധനാഴ്​ച നിരവധി മത്സ്യവ്യാപാരികൾ കച്ചവടത്തിനായി എത്തുകയായിരുന്നു. ഇത് ആശങ്കക്ക്​ ഇടയാക്കിയിട്ടുണ്ട്. ptl_konny fish sale കോവിഡ് ചട്ടങ്ങൾ ലംഘിച്ച് കോന്നിയിൽ നടന്ന മത്സ്യകച്ചവടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story