കോന്നി മെഡിക്കൽ കോളജ്: പ്രവർത്തനം അട്ടിമറിക്കാൻ ശ്രമം ^സി.പി.എം

കോന്നി മെഡിക്കൽ കോളജ്: പ്രവർത്തനം അട്ടിമറിക്കാൻ ശ്രമം -സി.പി.എം പത്തനംതിട്ട: കോന്നി ഗവ. മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിക്കാനുള്ള സർക്കാർ ശ്രമത്തെ കോൺഗ്രസി​ൻെറയും കോന്നിയിലെ മുൻ ജനപ്രതിനിധിയുടെയും നേതൃത്വത്തിൽ അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു പ്രസ്താവനയിൽ ആരോപിച്ചു. ഈ മാസം 24ന് മെഡിക്കൽ കോളജ് ഉദ്ഘാടനം ചെയ്യു​െന്നന്ന നിലയിൽ പ്രചരിപ്പിച്ച് പ്രതിഷേധം നടത്താനാഹ്വാനം ചെയ്യുന്ന ഡി.സി.സി പ്രസിഡൻറി​ൻെറ പ്രസ്താവനയും മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിക്കുന്നതിന്​ വിവിധ വകുപ്പുകളുടെ ഏകോപനം നടത്തുന്ന കലക്ടറെ എം.പികൂടിയായ മുൻ ജനപ്രതിനിധി ഭീഷണിപ്പെടുത്തിയതും ഇതി​ൻെറ ഭാഗമായാണ്. കുറെ തൂണുകളിൽ മാത്രം ഒതുങ്ങി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന മെഡിക്കൽ കോളജ് നിർമാണം പുനരാരംഭിച്ചത് എൽ.ഡി.എഫ് സർക്കാർ വന്നശേഷമാണ്. മെഡിക്കൽ കോളജി​​ൻെറ കെട്ടിടത്തിൽ പ്രിൻസിപ്പൽ, സൂപ്രണ്ട് ഓഫിസുകൾ 24ന് പ്രവർത്തനമാരംഭിക്കുകയാണ്. ഇതിനെയാണ് ഉദ്ഘാടനമായി പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്തുന്നത്. മെഡിക്കൽ കോളജിലെ എല്ലാ നിയമനവും വ്യവസ്ഥാപിത മാർഗത്തിലൂടെ മാത്രമേ നടത്തൂ. അടിസ്ഥാനരഹിത ആരോപണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ ജനം തള്ളിക്കളയും. ഉപതെരഞ്ഞെടുപ്പിലൂടെ എൽ.ഡി.എഫ് വിജയിച്ചശേഷം മെഡിക്കൽ കോ​േജിനുവേണ്ടി നിരന്തര ഇടപെടലാണ് ജനീഷ് കുമാർ എം.എൽ.എ നടത്തിയതെന്നും കെ.പി. ഉദയഭാനു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.