സ്വകാര്യ ആശുപത്രികൾ കിടക്കകളുടെയും വൻെറിലേറ്ററിൻെറയും എണ്ണം അറിയിക്കണം - കലക്ടര്‍ പത്തനംതിട്ട: കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍ ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങൾ ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ പറ്റുന്ന സാധാരണ ബെഡുകളുടെയും ഐ.സി.യു ബെഡുകളുടെയും വൻെറിലേറ്ററുകളുടെയും എണ്ണം ഇന്ന് വൈകീട്ട് അഞ്ചിന് മുമ്പ് ജില്ലാഭരണകൂടത്തെ അറിയിക്കണമെന്ന് കലക്ടര്‍ പി.ബി. നൂഹ്. കലക്ടറേറ്റില്‍ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി നടത്തിയ അഞ്ചാമത്തെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തുകളിലും നഗരസഭകളിലുമായി കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളായി 75 കെട്ടിടങ്ങള്‍ കണ്ടെത്തി പ്രവര്‍ത്തനം തുടങ്ങുകയാണ്. ഇവിടങ്ങളിൽ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ ആവശ്യമുണ്ട്. ഇതിനായി ഐ.എം.എയില്‍ നിന്നും വിവരങ്ങള്‍ ലഭ്യമാക്കും. സി.എഫ്.എല്‍.ടി.സികളില്‍ കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിന് നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് രോഗം സ്ഥിരീകരിച്ച ഗര്‍ഭിണികളെ സ്വകാര്യ ആശുപത്രികളില്‍ കൂടി അഡ്മിറ്റ് ചെയ്ത് പ്രസവ ശുശ്രൂഷ ഏറ്റെടുക്കേണ്ടി വരും. സ്വകാര്യ ആശുപത്രികള്‍ക്കുള്ള സര്‍ക്കാറിൻെറ പി.എം.എ.വൈ കാസ്പ് കോവിഡ് 19 പാക്കേജ് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പരിശോധിച്ച് താല്‍പര്യമുള്ളവര്‍ ജില്ലഭരണകൂടത്തെ അറിയിക്കാനും രജിസ്ട്രേഷന്‍ ആവശ്യമുള്ളവര്‍ ഉടന്‍തന്നെ രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശിച്ചു. ഒപ്പം സ്വകാര്യ ആശുപത്രികള്‍ കാസ്പുമായി ബന്ധപ്പെട്ട് മുന്നോട്ടുെവച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ഡി.എം.ഒ ഡോ. എ.എല്‍ ഷീജ, എൻ.എച്ച്.എം ഡി.പി.എം ഡോ. എബി സുഷന്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍, ഐ.എം.എ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.