പി.ഐ.പിയുടെ ഇലന്തൂര്‍ ബ്രാഞ്ച് കനാല്‍ പുനര്‍നിര്‍മിക്കുന്നു

പത്തനംതിട്ട: പി.ഐ.പിയുടെ ഇലന്തൂര്‍ ബ്രാഞ്ച് കനാല്‍ ഒരു പതിറ്റാണ്ടിനുശേഷം പുനര്‍നിര്‍മിക്കുന്നു. ഇലന്തൂര്‍ പഞ്ചായത്തിലെ ആറ് വാര്‍ഡിലെ കുടിവെള്ളക്ഷാമത്തിന് ഇതോടെ പരിഹാരമാകും. 10.5 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പദ്ധതിക്ക് ഭരണാനുമതിയായി, ടെന്‍ഡര്‍ നടപടിയിലേക്ക് കടക്കുകയാണ്. 2009-10 കാലയളവില്‍ ജലവിതരണം നിലച്ച കനാലാണിത്​. നെല്‍കൃഷി പുനരാരംഭിക്കാനും സബ് കനാല്‍ പുനര്‍നിര്‍മാണത്തിലൂടെ കഴിയും. സ്​റ്റേഡിയത്തിന് അടിയിലൂടെയാണ് കനാലി​ൻെറ പൈപ്പ് ലൈന്‍ പോകുന്നത്. എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍നിന്ന് 85 ലക്ഷം രൂപ വകയിരുത്തിയാണ് സ്​റ്റേഡിയം നിര്‍മിക്കുന്നത്. പൂക്കോട്, ഇടപ്പരിയാരം ഭാഗങ്ങളിലെ കുടിവെള്ളക്ഷാമവും വരള്‍ച്ചയും പരിഹരിക്കപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.