പാലത്തായി: പുതിയ സംഘത്തെ അന്വേഷണ ചുമതല ഏൽപിക്കണം​ -കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ

പത്തനംതിട്ട: പാലത്തായിയിൽ നാലാം ക്ലാസ്​ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ് പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ട സാഹചര്യത്തിൽ ഐ.ജി ശ്രീജിത്തിനെ മാറ്റിനിർത്തി പുതിയ സംഘത്തെ അന്വേഷണ ചുമതല ഏൽപിക്കണമെന്ന്​ കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കോടതിയിൽ പ്രതിക്കനുകൂല കുറ്റപത്രം സമർപ്പിച്ച ശേഷം സമൂഹ മാധ്യമങ്ങളിലൂടെ അതിനെ ന്യായീകരിച്ച ഐ.ജി ഗുരുതരവീഴ്ചയാണ് വരുത്തിയത്. പഴുതുകളില്ലാത്ത അന്വേഷണത്തിന്​ സർക്കാർ തയാറാകണം. പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ട സാഹചര്യത്തിൽ എല്ലാ സമരപരിപാടികളും നിർത്തിവെക്കാൻ യോഗം തീരുമാനിച്ചു. കാസർകോട്ട് മദ്റസ അധ്യാപകൻ കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ നിയമപ്രകാരം കേ​െസടുത്ത്​ അന്വേഷിക്കണമെന്നും ജമാഅത്ത് കൗൺസിൽ ആവശ്യപ്പെട്ടു. അധ്യാപകരെ നിയമിക്കുമ്പോൾ മുൻകാല സാഹചര്യം നോക്കി നിയമിക്കണമെന്നും അല്ലാത്തപക്ഷം മദ്റസ ഭാരവാഹികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമുള്ള കത്ത് പൊലീസ് നൽകുന്നത് അപലപനീയമാണ്. കത്ത്​ പിൻവലിക്കാൻ സർക്കാർ തയാറാകണം. സംസ്ഥാന വർക്കിങ്​ പ്രസിഡൻറ്​ കമാൽ എം. മാക്കിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സി.ഐ. ഫരീദ്, സെയ്ത്​ മുഹമ്മദ്, ഷാജി പള്ളം, മരുത അബ്​ദുൽ ലത്തീഫ് മൗലവി, നസീർ പുന്നക്കൽ, സലീം വള്ളികുന്നം, ആമീൻഷാ കോട്ടയം, ഹൈദ്രോസ് എറണാകുളം, ഇല്യാസ് ജാഫ്ന തൃശൂർ, ഹബീബുല്ലഖാൻ ഈരാറ്റുപേട്ട, നന്ദിയോട് ബഷീർ, എൻ.എ. നൈസാം, സജി ബഷീർ, റാവൂഫ് ബാബു തിരൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.