പെരുനാട്ടിൽ മാലിന്യനീക്കം നിലച്ചു

വടശ്ശേരിക്കര: പെരുനാട് മാർക്കറ്റിൽ കെട്ടിക്കിടക്കുന്ന മാലിന്യം ദുർഗന്ധം പരത്തുന്നു. കോവിഡ് വ്യാപിച്ചതോടെ മാലിന്യം നീക്കുന്നത് നിലച്ചതിനെത്തുടർന്ന് മാർക്കറ്റിൽ കെട്ടിക്കിടക്കുന്ന മാലിന്യം ചീഞ്ഞളിഞ്ഞ്​ വ്യാപാരികൾക്കും നാട്ടുകാർക്കും ബുദ്ധിമുട്ട് സൃഷ്​ടിക്കുകയാണ്. സർക്കാർ മദ്യവിൽപനശാലയിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും നിരവധിപേർ വന്നുപോകുന്ന സ്ഥലത്താണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. മാർക്കറ്റിന്​ നടുക്കുനിന്ന ആൽമരത്തി​ൻെറ ശിഖരങ്ങൾ മുറിച്ചു മാറ്റിയെങ്കിലും ഇലയും തടിയും ഉൾപ്പെടെ അവശിഷ്​ടങ്ങൾ നീക്കാതെ മാർക്കറ്റിലും മത്സ്യ സ്​റ്റാളിലുമായി കൂട്ടിയിട്ടിരിക്കുന്നത്​ എല്ലായിടത്തും വ്യാപിച്ചു. ptl__perunadu market മാലിന്യം കൂട്ടിയിട്ടിരിക്കുന്ന പെരുനാട് മാർക്കറ്റ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.