കോന്നി മെഡിക്കൽ കോളജ്: പിതൃത്വത്തെ ചൊല്ലി എൽ.ഡി.എഫ്, യു.ഡി.എഫ് പോര്​

കോന്നി: പ്രവർത്തനം ആരംഭിക്കാൻ സർക്കാർ നീക്കം ആരംഭിച്ചതോടെ കോന്നി മെഡിക്കൽ കോളജി​ൻെറ പിതൃത്വത്തെ ചൊല്ലി എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ പോര് മുറുകുന്നു. മെഡിക്കൽ കോളജ് കെട്ടിടത്തിൽ പ്രിൻസിപ്പൽ, സൂപ്രണ്ട് ഓഫിസുകൾ ഈ മാസം 24ന് പ്രവർത്തനം ആരംഭിക്കാൻ ഇരിക്കെയാണ് യൂത്ത് കോൺഗ്രസ് അടക്കം കോൺഗ്രസ് സംഘടനകൾ കോളജ് നിർമാണത്തി​ൻെറ പിതൃത്വത്തെ ചൊല്ലി രംഗത്ത് എത്തിയിരിക്കുന്നത്. യു.ഡി.എഫ് ഭരണകാലത്ത് ആരംഭിച്ച മെഡിക്കൽ കോളജി​ൻെറ നിർമാണ പ്രവർത്തനങ്ങൾക്ക്​ പണം നൽകാതിരുന്നതിനെത്തുടർന്ന്​ കരാർ എടുത്ത കമ്പനി നിർമാണം ഉപേക്ഷിച്ച് പോയിരുന്നു. 2015ൽ നിർമാണം പൂർത്തീകരിക്കേണ്ടിയിരു​െന്നങ്കിലും 2016ൽ യു.ഡി.എഫ് ഭരണത്തി​ൻെറ ആവസാന ഘട്ടത്തിൽപോലും കാര്യമായ നിർമാണപ്രവർത്തനം നടത്താൻ കഴിഞ്ഞിരുന്നില്ല. എൽ.ഡി.എഫ് സർക്കാർ വന്നതിനുശേഷം കരാർ കമ്പനിക്ക് പണം നൽകി ഒന്നാംഘട്ട നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്​ച കോന്നി മെഡിക്കൽ കോളജി​ൻെറ ലിഫ്റ്റുകൾ കെ.യു. ജനീഷ്കുമാർ എം.എൽ.എ, പത്തനംതിട്ട കലക്​ടർ പി.ബി. നൂഹ് എന്നിവർ കമീഷൻ ചെയ്തിരുന്നു. പത്തനംതിട്ട കലക്​ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത ഈ യോഗത്തെ കളിയാക്കി എം.എൽ.എ ​െക്രഡിറ്റ് കൈവശപ്പെടുത്താൻ ശ്രമിക്കുകയാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിത്രങ്ങൾ പ്രചരിപ്പിച്ചത് സമൂഹമാധ്യമങ്ങളിൽ രാഷ്​ട്രീയ വാക്പോരിന് വഴിവെച്ചു. നിർമാണപ്രവർത്തനങ്ങൾ യു.ഡി.എഫിലെ മുൻ ജനപ്രതിനിധിയും യു.ഡി.എഫും തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതായി എം.എൽ.എ വാർത്തക്കുറിപ്പിൽ ആരോപിച്ചു. 2014ലാണ് മെഡിക്കൽ കോളജ് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 143 കോടി രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.