വാട്ടർ കണക്​ഷൻ നൽകാൻ തീരുമാനം

റാന്നി: റാന്നി നിയോജക മണ്ഡലത്തിൽ ജലജീവൻ മിഷ​ൻെറ നേതൃത്വത്തിൽ 4955 വീടിന്​ പുതിയ വാട്ടർ കണക്​ഷൻ നൽകാനും 31.25 കി.മീ. ദൂരം പൈപ്പ് നീട്ടലിനും തീരുമാനിച്ചതായി രാജു എബ്രഹാം എം.എൽ.എ അറിയിച്ചു. പഴവങ്ങാടി പഞ്ചായത്തിൽ 550 ഹൗസ് കണക്​ഷനും മൂന്ന്​ കി.മീ. ദൂരം പൈപ്പ് നീട്ടലും ഉണ്ട്. ആകെ ചെലവ്​ 1.15 കോടി രൂപ. അങ്ങാടി പഞ്ചായത്തിൽ 500 പുതിയ പൈപ്പ് കണക്​ഷനും 2.5 കി.മീ. ദൂരത്തിൽ പൈപ്പ് നീട്ടൽ. 1.24 കോടി രൂപയാണ് ചെലവ്​. നാറാണംമൂഴിയിൽ 350 കണക്​ഷൻ, 2.75 കി.മീ. പൈപ്പ് നീട്ടൽ. 81 ലക്ഷം രൂപയാണ് ചെലവ്​. വെച്ചൂച്ചിറയിൽ 480 ഹൗസ് കണക്​ഷൻ. 87.58 ലക്ഷം രൂപയാണ് ചെലവ്​. വടശ്ശേരിക്കര പഞ്ചായത്തിൽ 200 ഹൗസ് കണക്​ഷന് 24.44 ലക്ഷമാണ് ചെലവ്​. പെരുനാട്ടിൽ 600 ഹൗസ് കണക്​ഷനും 98.4 ലക്ഷം രൂപ ​െചലവുമാണ്. ചെറുകോലിൽ 275 കണക്​ഷനുണ്ട്. 44.98 ലക്ഷം രൂപയാണ് ചെലവ്​. അയിരൂരിൽ 1000 കണക്​ഷനും അഞ്ച്​ കി.മീ. പൈപ്പ് കണക്​ഷനുമുണ്ട്. നാലാം വാർഡിൽതന്നെ 3.5 കി.മി. ദൂരത്തിലാണ് പൈപ്പ് നീട്ടൽ. 2.4 കോടി രൂപയാണ് ചെലവ്​. കോട്ടാങ്ങലിൽ 350 കണക്​ഷനും അഞ്ച്​ കി.മീ. ദൂരം പൈപ്പ് നീട്ടൽ ഉണ്ട്. 1.36 കോടി രൂപയാണ് ചെലവ്​. കൊറ്റനാട് 150 ഹൗസ് കണക്​ഷനുണ്ട്. 48 ലക്ഷം രൂപയാണ് ചെലവ്​. എഴുമറ്റൂരിൽ 400 കണക്​ഷനും 13 കി.മീ. ദൂരം പൈപ്പ് നീട്ടലുമുണ്ട്. 3.32 കോടിയാണ് ചെലവ്​. പദ്ധതിയുടെ ​െചലവിൽ 45 ശതമാനം കേന്ദ്രസർക്കാറും 30 ശതമാനം സംസ്ഥാന സർക്കാറും 15 ശതമാനം പഞ്ചായത്തുകളും 10 ശതമാനം ഗുണഭോക്താവും വഹിക്കണം. പഞ്ചായത്തിൽ ധനകാര്യ കമീഷൻ ഫണ്ട് അനുവദിച്ചിട്ടുണ്ട്. അത് ഇതിന്​ എടുക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.