അടൂരിന് തണലേകുന്ന മുത്തശ്ശി മരങ്ങള്‍ 'വധഭീഷണിയില്‍'; സംരക്ഷിക്കാന്‍ പ്രകൃതി സ്‌നേഹികള്‍

അടൂര്‍: അടൂരിനു തണലേകുന്ന മുത്തശ്ശി മരങ്ങള്‍ വധഭീഷണിയില്‍. അടൂര്‍ ഗാന്ധി സ്മൃതി മൈതാനം നിറഞ്ഞ് നൂറുകണക്കിനു യാത്രക്കാര്‍ക്കും ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ആശ്വാസമായ മുത്തശ്ശി മരങ്ങളുടെ ചെറുചില്ലകള്‍ ഉണങ്ങിനിന്നത് യാത്രക്കാര്‍ക്ക് ഭീഷണിയായിരുന്നു. ഇവ യഥാസമയം വെട്ടിമാറ്റാത്ത അധികൃതര്‍ രണ്ടുദിവസം മുമ്പ് വെട്ടിമാറ്റുകയും തുടര്‍ന്ന് വലിയ ശിഖരങ്ങളും കൂടി വെട്ടി മരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചത് വിവാദമായി. വര്‍ഷങ്ങള്‍ പഴക്കമുള്ള മരങ്ങള്‍ മുന്നറിയിപ്പില്ലാതെ നഗരസഭ ജീവനക്കാര്‍ വെട്ടാന്‍ നടത്തിയ നീക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. മുന്നറിയിപ്പില്ലാതെയും റവന്യൂ അനുമതിയില്ലാതെയുമാണ് വെട്ടിയത്. അപകടകരമല്ലാത്ത മരങ്ങളും വെട്ടിമാറ്റി. നഗരസഭയില്‍ ഇതു സംബന്ധിച്ച ചര്‍ച്ചയൊന്നും നടന്നില്ലെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത നഗരസഭ കൗണ്‍സിലര്‍മാരും പറഞ്ഞിരുന്നു. മരങ്ങള്‍ വെട്ടിമാറ്റുന്നത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചില്ലെന്ന് അടൂര്‍ തഹസില്‍ദാറും പറഞ്ഞു. കോണ്‍ഗ്രസ് കെ.പി.സി.സി നിര്‍വാഹക സമിതി അംഗം തോപ്പില്‍ ഗോപകുമാര്‍, ബ്ലോക്ക് പ്രസിഡൻറ് മണ്ണടി പരമേശ്വരന്‍, ഉമ്മന്‍ തോമസ്, ബിജു വർഗീസ്, സുധ കുറുപ്പ്, ഷിബു ചിറക്കരോട്ട്, ഗോപു കരുവാറ്റ, ജോസ് പെരിങ്ങനാട്, കമറുദ്ദീന്‍ മുണ്ടുതറയില്‍, അംജത്ത് അടൂര്‍, അരവിന്ദ്, ഷിബു അലീന എന്നിവരടങ്ങുന്ന നേതൃത്വമാണ് മരങ്ങള്‍ക്കു രക്ഷകരായത്. (ചിത്രം: ADR 1 ADOOR CENTRAL MARANGAL കുട ചൂടി: അടൂര്‍ സെന്‍ട്രല്‍ മൈതാനത്തിലെ മുത്തശ്ശി മരങ്ങള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.