പൊതുപരിപാടികള്‍ക്ക്​ അനുമതിവാങ്ങാത്തവര്‍ക്കെതിരെ കര്‍ശന നടപടി -മന്ത്രി കെ. രാജു

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് 19 രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ നടത്തുന്നതിന് പൊലീസ് അനുമതി വാങ്ങണമെന്നും ഇതു പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വനം, വന്യജീവി വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വിഡിയോ കോണ്‍ഫറന്‍സ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും. എല്ലാ പഞ്ചായത്തുകളും നൂറ് കിടക്കകള്‍ ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെററിനായി കണ്ടെത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. അതിനായി എം.എല്‍.എമാരുടെ നേതൃത്വത്തില്‍ മണ്ഡല അടിസ്ഥാനത്തില്‍ ബുധൻ, വ്യാഴം ദിവസങ്ങളിൽ യോഗം ചേരും. കണ്ടെത്തുന്ന സൻെററുകളില്‍ ജനപ്രതിനിധികളും, കലക്ടറും നേരിട്ട് കണ്ട് വിലയിരുത്തി ഏഴു ദിവസത്തിനകം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ റാന്‍ഡം ടെസ്​റ്റ്​ നടത്തണമെന്നും, റാന്‍ഡം ടെസ്​റ്റി​ൻെറ എണ്ണം വര്‍ധിപ്പിക്കണമെന്നും ആ​േൻറാ ആൻറണി എം.പി. പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീന്‍ ഒരുക്കണമെന്നും മത്സ്യച്ചന്തകളില്‍ പൊലീസി​ൻെറ സഹായത്തോടെ പരിശോധന വര്‍ധിപ്പിക്കണമെന്നും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു. കോവിഡ് കെയര്‍ സൻെററുകളായി ഹോട്ടല്‍, ലോഡ്ജ് എന്നിവ വിട്ടു നൽകിയ ഉടമസ്ഥര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുള്ളതായി അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നതിനുള്ള തീരുമാനം ഉണ്ടാവണം. ഒരു പഞ്ചായത്തില്‍ ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മൻെററിനായി നൂറ് കിടക്കകള്‍ എന്നത് മികച്ച ആശയമാണെന്നും രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്, ഫേയ്‌സ് ഷീല്‍ഡ് എന്നിവ നല്‍കി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന്​ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. നഗരസഭ പ്രദേശങ്ങളില്‍ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ കോവിഡ് ടെസ്​റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം. കോവിഡ് കെയര്‍ സൻെററുകളില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും വീണ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ, ജില്ല കലക്ടര്‍ പി.ബി. നൂഹ്, എ.ഡി.എം അലക്‌സ്.പി.തോമസ്, ഡി.എം.ഒ. ഡോ. എ.എല്‍.ഷീജ, എന്‍.എച്ച്.എം. ഡി.പി.എം ഡോ. എബി.സുഷന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവര്‍ സ്വയം മുന്നോട്ടുവരണം - ജില്ല മെഡിക്കല്‍ ഓഫിസര്‍ കോവിഡ് 19 സമൂഹവ്യാപനം തടയുന്നതിന് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവര്‍ ക്വാറൻറീനില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.എ.എല്‍.ഷീജ അറിയിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ ഇപ്രകാരം സമ്പര്‍ക്കം ഉണ്ടായതായി ബോധ്യമുള്ളവര്‍ സ്വയം മുന്നോട്ടുവന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. അതത് പഞ്ചായത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ, കണ്‍ട്രോള്‍ നമ്പറില്‍ അറിയിക്കുകയോ ചെയ്താൽ മതിയാകും. കോവിഡ് വ്യാപനത്തില്‍ കണ്ണികളാവുകയില്ല എന്ന് ഓരോരുത്തരും തീരുമാനമെടുക്കണം. ക്വാറൻറീനില്‍ കഴിയുന്നവര്‍ കുടുംബാംഗങ്ങളെ മാത്രമല്ല, സമൂഹത്തെയും രോഗവ്യാപനത്തില്‍ നിന്നും പ്രതിരോധിക്കുകയാണ് ചെയ്യുന്നത്. ക്വാറൻറീനിലുള്ളവരെ തുല്യതയോടെ കാണാന്‍ എല്ലാവരും തയാറാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പരുകള്‍- 0468 2228220, 9188294118, 8281413458. ഫോട്ടോ അടിക്കുറിപ്പ്- PTL41hotel വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുമായി ചേര്‍ന്ന് ആരംഭിച്ച ജനകീയ ഹോട്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ലിസിമോള്‍ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.