ജനം വീട്ടിൽ തന്നെ കഴിയണം ^കലക്​ടർ

ജനം വീട്ടിൽ തന്നെ കഴിയണം -കലക്​ടർ പത്തനംതിട്ട: ജില്ലയില്‍ കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളിലുള്ളവർ നിർബന്ധമായും വീടുകളിൽ തന്നെ കഴിയണമെന്ന്​ കലക്​ടർ പി.ബി. നൂഹ്​ കർശന നിർദേശം നൽകി. പ്രഖ്യാപനം വന്ന ദിവസം മുതല്‍ ഏഴു ദിവസത്തേക്ക് ഇത്തരം പ്രദേശങ്ങളിൽ നിയന്ത്രണം ഉള്ളത്​. ചികിത്സക്കും ആവശ്യവസ്തുക്കൾ വാങ്ങാനുമല്ലാതെ പുറത്തിറങ്ങരുത്​. ഏഴു ദിവസത്തേക്ക് പൊതുഗതാഗതം അനുവദിക്കില്ല. ഡിപ്പാര്‍ട്മൻെറല്‍ സ്​റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, പലചരക്ക്, പാല്‍, മാംസം, പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, കോഴി, കന്നുകാലിത്തീറ്റ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ എന്നിവക്ക്​ രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവര്‍ത്തിക്കാം. രാവിലെ ഏഴു മുതല്‍ രാത്രി എട്ടുവരെ ഹോട്ടലുകളില്‍ പാർസല്‍, ഹോം ഡെലിവറി സേവനങ്ങള്‍ മാത്രം അനുവദിക്കും. രാവിലെ 10 മുതല്‍ ഉച്ചക്ക്​ ഒന്നുവരെ റേഷന്‍കടകള്‍ക്ക് പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചക്ക്​ രണ്ടുവരെ പ്രവര്‍ത്തിക്കാം. എ.ടി.എം, മാധ്യമങ്ങള്‍, ഇൻറര്‍നെറ്റ് സേവനം, അവശ്യവസ്തുക്കളുടെ വിതരണ ശൃംഖല, ഗതാഗതം എന്നിവ അനുവദിക്കും. സര്‍ക്കാര്‍ ഓഫിസുകള്‍ ഏറ്റവും കുറവ് ജീവനക്കാരുമായി പ്രവര്‍ത്തിക്കണം. മറ്റു ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം തുടരാം. പ്രതിരോധം, കേന്ദ്ര സായുധ പൊലീസ് സേന, ട്രഷറി, പെട്രോളിയം, സി.എന്‍.ജി, എൽ.പി.ജി, പി.എൻ.ജി, ദുരന്ത നിവാരണ വകുപ്പ്, വൈദ്യുതി ഉല്‍പാദന-വിതരണ യൂനിറ്റുകള്‍, പോസ്​റ്റ്​ ഓഫിസ്, നാഷനല്‍ ഇൻഫര്‍മാറ്റിക്‌സ് സൻെറര്‍, മുന്നറിയിപ്പുകള്‍ നല്‍കുന്ന ഏജന്‍സികള്‍ തുടങ്ങിയവരെ ലോക്​ഡൗണ്‍ നിയന്ത്രണങ്ങളില്‍നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്. പൊലീസ്, ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ്, ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വിസ്, ദുരന്ത നിവാരണ വിഭാഗം, ജയില്‍ എന്നീ വിഭാഗങ്ങളെയും നിയന്ത്രണങ്ങളില്‍നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്. ജില്ല ഭരണകൂടം, റവന്യൂ ഡിവിഷനല്‍ ഓഫിസ്, താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവ തുറന്നു പ്രവര്‍ത്തിക്കും. വൈദ്യുതി, വെള്ളം, ശുചിത്വം, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക്​ നിയന്ത്രണത്തില്‍ ഇളവുകളുണ്ട്. എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങളും പ്രവർത്തന ക്ഷമമായിരിക്കും. എല്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പാരാ മെഡിക്കല്‍ സ്​റ്റാഫുകള്‍ക്കും ആശുപത്രി സഹായ സേവനങ്ങള്‍ക്കുമുള്ള ഗതാഗതം അനുവദിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് ജില്ല ഭരണകൂടത്തി​ൻെറയും ജില്ല പൊലീസ് അധികാരികളുടെയും അനുമതിയോടെ സഞ്ചരിക്കാം. കണ്ടെയ്​ൻമൻെറ്​ സോണുകളിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചിരിക്കുന്ന എല്ലാ പ്രദേശങ്ങളിലെയും ജീവനക്കാര്‍, സംഘടനകള്‍ എന്നിവര്‍ കോവിഡ് 19 പ്രതിരോധത്തിന് ആവശ്യമായ മുന്‍കരുതൽ ഉറപ്പാക്കുകയും ആരോഗ്യവകുപ്പി​ൻെറ നിര്‍ദേശപ്രകാരം സമൂഹ അകലം പാലിക്കുകയും ചെയ്യണം. പ്രദേശങ്ങളുടെ മേൽനോട്ട ചുമതല തഹസിൽദാർമാർക്കാണ്​. മാര്‍ഗനിര്‍ദേശങ്ങളും സുരക്ഷയും പൊലീസ് ഉറപ്പാക്കും. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമത്തിലെ സെക്​ഷന്‍ 51 മുതല്‍ 60 പ്രകാരവും ഐ.പി.സി വകുപ്പ് 188 പ്രകാരവുമുള്ള നിയമനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.