കണ്ടയ്​​ൻെമൻറ്​ സോൺ: ജില്ല ആസ്ഥാനം അടച്ചു

പത്തനംതിട്ട അബാൻ ജങ്​ഷൻ -കുമ്പഴ റോഡ്​ അടച്ചു; നടപടികളുമായി പൊലീസ്​ രംഗത്ത്​ പത്തനംതിട്ട: കുലശേഖരപതി സ്വദേശിയായ മുസ്​ലിംലീഗി​ൻെറ വിദ്യാർഥി സംഘടന നേതാവിന്​ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന്​ കണ്ടയ്​​ൻമൻെറ്​ സോണായി പ്രഖ്യാപിച്ച ജില്ല ആസ്​ഥാനം അടച്ചു. പത്തനംതിട്ട അബാൻ ജങ്​ഷൻ മുതൽ കുമ്പഴ വരെ റോഡ്​ അടച്ചു. നഗരസഭ ​പ്രദേശങ്ങളിൽ സമരങ്ങളും പ്രകടനങ്ങളും വിലക്കി, ജനം കൂട്ടം കൂടുന്നത്​ ഒഴിവാക്കാൻ കർശന നടപടികളുമായി ​െപാലീസ്​ രംഗത്തിറങ്ങി. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്നത് ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റ് തുടങ്ങിയവ അടച്ചിടും. കണ്ടയ്​ന്‍മൻെറ്​ സോണിൽനിന്ന് പുറത്തേക്കുപോകാനോ അകത്തേക്കുകടക്കാനോ പാടില്ല. പൊതുഗതാഗതത്തിനോ കൂട്ടം കൂടാനും അനുവദിക്കില്ല. പൊലീസ് ,ഫയര്‍ ഫോഴ്സ്,റവന്യൂ, ആരോഗ്യം മുതലായ അവശ്യസേവനങ്ങള്‍ നല്‍കുന്ന വകുപ്പുകളുടെതല്ലാത്ത ഓഫിസുകള്‍ പ്രവർത്തിക്കുന്നതല്ല. കോവിഡ്‌ പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടി തുടരുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു. ഇതിനിടെ കണ്ടയ്​​ൻമൻെറ്​ മേഖലയിൽ നിന്നും കുമ്പളാംപൊയ്കയിലേക്കു മത്സ്യക്കച്ചവടത്തിനുപോയ കുലശേഖരപതി സ്വദേശിയായ 54 കാരനെതിരെ മലയാലപുഴ പൊലീസ് കേസെടുത്തു. ഇന്നലെ ലോക്ഡൗൺ ലംഘനത്തിന് 23 കേസിലായി 21 പേരെ അറസ്​റ്റ്​ ചെയ്തു. 4 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 26 പേർക്ക് നോട്ടീസ് നൽകി. `````````````` കോവിഡ്-19; കൂടിച്ചേരലുകള്‍ നി\Bരോധിച്ച് കലക്ടറുടെ ഉത്തരവ് പത്തനംതിട്ട: കോവിഡ്-19 സമൂ\Bഹ വ്യാപനം തടയുന്നതിനായി ജില്ല ആസ്ഥാനമായ പത്തനംതിട്ട നഗരസഭ പരിധിയിലും തിരുവല്ല നഗരസഭ പരിധിയിലും പൊതുസമ്മേളനങ്ങള്‍, പ്രകടനങ്ങള്‍, ധര്‍ണകള്‍ തുടങ്ങിയ പൊതുജന കൂടിച്ചേരലുകള്‍ ജൂലൈ ഏഴുമുതല്‍ ജൂലൈ 14 വരെ കേരള ദുരന്തനിവാരണ നിയമം 2005 സെക്​ഷന്‍ 34 വകുപ്പ് പ്രകാരം നിരോധിച്ച് കലക്ടര്‍ ഉത്തരവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.