മരംമുറിച്ച വനഭൂമി റവന്യൂ ഭൂമിയെന്ന്​ വരുത്താൻ നീക്കം

വടശ്ശേരിക്കര: പാറമട ലോബി മരങ്ങൾ മുറിച്ചുകടത്തിയ വനഭൂമി റവന്യൂ ഭൂമിയാണെന്ന് വരുത്തിത്തീർക്കാൻ നീക്കം.​ ലക്ഷങ്ങൾ വിലവരുന്ന തടികൾ മുറിച്ചുകടത്തിയ കേസിൽ പാറമടലോബിക്കുവേണ്ടി കുറ്റമേറ്റെടുത്ത ഡമ്മി പ്രതികളെ വനംവകുപ്പ് അറസ്​റ്റ്​ ചെയ്യുന്നതിൽനിന്ന്​ ഹൈകോടതിയുടെ സ്​റ്റേ വാങ്ങിയശേഷമാണ് പുതിയ നീക്കം. റാന്നി ചേത്തയ്ക്കൽ വില്ലേജിലെ 751/1 സർവേ നമ്പറിൽപെട്ട 2146.73 ഏക്കർ ഭൂമിയിൽനിന്ന്​ പാറമട തുടങ്ങാൻ അപേക്ഷ നൽകിയതി​ൻെറ മറവിൽ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അരക്കോടിയോളം വിലവരുന്ന തേക്കും ആഞ്ഞിലിയും ഉൾപ്പെടുന്ന മരങ്ങൾ പാറമട ലോബി മുറിച്ചുകടത്തിയിരുന്നു. നീരാട്ടുകാവ് വട്ടകപ്പാറ മലയിൽ പാറഖനനം ചെയ്യാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നതിനെ തുടർന്നാണ് ജില്ലയിൽ നടന്ന വമ്പൻ വനം കൊള്ള പുറത്തുവന്നത്. മുറിച്ച മരങ്ങൾ വിദൂര സ്ഥലങ്ങളിലേക്ക് മാറ്റുകയും മരത്തി​ൻെറ കുറ്റികൾ മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കിമാറ്റി തീയിട്ട്​ നശിപ്പിക്കാനും ശ്രമങ്ങൾ നടന്നു. ഇതോടെ നാട്ടുകാരോടൊപ്പം കേരളത്തിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തുവന്നു. അപ്പോഴേക്കും പാറമടയുടെ അപേക്ഷകൻ റവന്യൂ വകുപ്പുമായി ചേർന്ന് 18 ലക്ഷം രൂപ പിഴയടച്ച്​ സംഭവത്തിൽനിന്ന്​ തടിയൂരാൻ ശ്രമം നടത്തി. നാട്ടുകാരുടെ പരാതിയെ തുടർന്ന് സ്ഥലം സന്ദർശിച്ച തിരുവല്ല ആർ.ഡി.ഒ വിനയ് ഗോയൽ വട്ടകപ്പാറ മലയിൽ വമ്പൻ ​ൈകയേറ്റം നടന്നതായും വനഭൂമിയായിരുന്ന സ്ഥലത്തുനിന്ന്​ മരങ്ങൾ മുറിച്ചുകടത്തിയതായും ഒത്താശചെയ്ത റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജില്ല കലക്​ടർക്ക് റിപ്പോർട്ട്​ നൽകി. എന്നാൽ, കോവിഡി​ൻെറ മറവിൽ റിപ്പോർട്ട് പൂഴ്ത്തിവെച്ച്​ പാറമടക്ക്​ അനുമതി നൽകാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ഇതേ അവസരത്തിൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് വനംവകുപ്പി​ൻെറ വിജിലൻസ് വിഭാഗം വിഷയത്തിൽ ഇടപെടുകയും സ്ഥലം സന്ദർശിച്ച്​ അവശേഷിച്ച മരങ്ങളിലും കുറ്റികളിലും സർക്കാർ തടസ്സം രേഖപ്പെടുത്തുകയും തുടർ നടപടികളുമായി മുന്നോട്ടുപോകുകയും ചെയ്തു. ഇതോടെ പാറമടലോബിയും ഉദ്യോഗസ്ഥരും കുടുങ്ങുമെന്ന സ്ഥിതി വന്നതോടെയാണ് റവന്യൂ വകുപ്പി​ൻെറ ഭൂമി വനംവകുപ്പ് ​ൈകയേറിയെന്ന വാദവുമായി ഉദ്യോഗസ്ഥരും നീരാട്ടുകാവ് പാറമടയിൽ പ്രത്യേക താൽപര്യമുണ്ടായിരുന്ന ചില രാ​ഷ്​ട്രീയ നേതാക്കളും എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.