റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ റാന്നി വീണ്ടും ഭീതിയിൽ റാന്നി: ടൗണിൽ ഇറങ്ങുന്നവർ നിയന്ത്രണങ്ങൾ ലംഘിക്കുന്നു. നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പിൻെറയും ജില്ല ഭരണകൂടത്തിൻെറയും മുന്നറിയിപ്പുകൾ വകവെക്കാതെയാണ് തെരുവിലിറങ്ങുന്നത്. താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ റാന്നി വീണ്ടും ഭീതിയിലായി. നിയന്ത്രണങ്ങളിൽ അൽപം അയവ് വന്നതോടെ ആളുകൾക്ക് കോവിഡ് തീർത്തും ഒഴിെഞ്ഞന്ന മട്ടിലാണ് പ്രവർത്തനങ്ങൾ. സാമൂഹിക അകലം പാലിക്കുന്നവർ നന്നേ കുറവ്. പൊതു ഇടങ്ങളിൽ വരുന്നവർ മാസ്ക് ധരിക്കുന്നുെണ്ടങ്കിലും പലരും ഫലപ്രദമായി ഉപയോഗിക്കാത്ത തരത്തിലാണ് കാണുന്നത്. നിയന്ത്രണങ്ങൾ വകവെക്കാത്തവരെ കെണ്ടത്തി നടപടിയെടുക്കാത്തതിനാൽ ആരും സ്വയം നിയന്ത്രിക്കാത്ത അവസ്ഥയാണ്. സ്വകാര്യ വാഹങ്ങൾ കൂടുതലായി എത്തുന്നു. വ്യാപാര സ്ഥാപനങ്ങൾ, ഓഫിസുകൾ, സർക്കാർ ഓഫിസുകൾ, ബാങ്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിൽക്കുന്നത് പതിവാണ്. റാന്നിയിൽനിന്നും പരിസര ഗ്രാമങ്ങളിലേക്കുള്ള സ്വകാര്യ ബസുകളിൽ പലതിലും കൂടുതൽ ആളുകളെ കയറ്റിയാണ് യാത്ര. ചില സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളും കോവിഡ് നിയന്ത്രണങ്ങളിൽ അശ്രദ്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.