ജില്ലയില്‍ ഗുരുതര സാഹചര്യം; ജാഗ്രത പാലിക്കണം ^ഡി.എം.ഒ

ജില്ലയില്‍ ഗുരുതര സാഹചര്യം; ജാഗ്രത പാലിക്കണം -ഡി.എം.ഒ \B ജില്ലയിലും ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു. ജില്ല ആസ്ഥാനം ഉൾപ്പെടെ പ്രദേശങ്ങൾ അതീവ സങ്കീർണമായ അവസ്ഥയിലാണ്​. ഇതുസംബന്ധിച്ച വാർത്തകൾ ഒരുമിച്ച്​ നൽകുകയും ലീഡാക്കുകയും ചെയ്യണം. തെറ്റാ\Bയി മാസ്‌ക് ധരിക്കുന്നത് ധരിക്കാതിരിക്കുന്നതിന് തുല്യം പത്തനംതിട്ട: ഉറവിടം വ്യക്തമല്ലാത്ത രോഗം റിപ്പോര്‍ട്ട് ചെയ്യുകയും രോഗവ്യാപനത്തില്‍ സങ്കീര്‍ണമായ സ്ഥിതി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനം പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.എല്‍. ഷീജ അറിയിച്ചു. പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതില്‍ പിഴവുണ്ടായാല്‍ അതീവ ഗുരുതര സാഹചര്യം ഉണ്ടാകും. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ വീടുവിട്ട് പുറത്തിറങ്ങാന്‍ പാടുള്ളൂ. മുതിര്‍ന്ന പൗരന്മാരും കുട്ടികളും പുറത്തിറങ്ങാന്‍ പാടില്ല. ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ശീലമാക്കണം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുത്. തെറ്റായി മാസ്‌ക് ധരിക്കുന്നത് ധരിക്കാതിരിക്കുന്നതിന് തുല്യമാണ്. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം. വ്യാപാര സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, പൊതു ഇടങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും സമ്പര്‍ക്കം ഒഴിവാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും ഒരുമിച്ചുനിന്ന് പ്രവര്‍ത്തിച്ചാല്‍ കോവിഡിനെതിരെ വിജയിക്കാന്‍ കഴിയുമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.