മോഡല്‍ ​െറസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ്​വണ്‍ പ്രവേശനം

വടശ്ശേരിക്കര: ആണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ ​െറസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2020- 21 അധ്യയനവര്‍ഷം പ്ലസ്​വണ്‍ ഹ്യുമാനിറ്റീസ് കോഴ്‌സില്‍ പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. കുടുംബവാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കുറവുള്ളവരായിരിക്കണം അപേക്ഷകര്‍. ആകെയുള്ള സീറ്റുകളില്‍ 70 ശതമാനം പട്ടികവര്‍ഗക്കാര്‍ക്കും 20 ശതമാനം പട്ടികജാതിക്കാര്‍ക്കും 10 ശതമാനം മറ്റ് പൊതുവിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി/മറ്റ് പൊതുവിഭാഗത്തിലുള്ള അപേക്ഷകരുടെ അഭാവത്തില്‍ അവ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മാറ്റിനല്‍കും. അപേക്ഷഫോറം സംസ്ഥാനത്തെ വിലകളിലെ ഐ.ടി.ഡി പ്രോജക്ട് ഓഫിസ്/ട്രൈബല്‍ ഡെവലപ്‌മൻെറ്​ ഓഫിസ്/ട്രൈബല്‍ എക്​സ്​റ്റന്‍ഷന്‍ ഓഫിസ്/ വടശ്ശേരിക്കര മോഡല്‍ ​െറസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. അഡ്മിഷന് വെയിറ്റേജ് ലഭിക്കാന്‍ അര്‍ഹതയുള്ള ഇനങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റുകളുടെയും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സല്‍ അഡ്മിഷന്‍ നേടുന്ന സമയത്ത് ഹാജരാക്കണം. പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ഹോസ്​റ്റല്‍ സൗകര്യം, ഭക്ഷണം, യൂനിഫോം, നൈറ്റ് ഡ്രസ്, ചെരുപ്പ് എന്നിവയും സൗജന്യമായി ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.