തണ്ണിത്തോട്ടിൽ കാറ്റിലും മഴയിലും നാശന​ഷ്​ടം

കോന്നി: തണ്ണിത്തോട്ടിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശന​ഷ്​ടം. തേക്കുതോട് സീവ്യൂ ഗോസ്മോ​ൻെറ കൃഷിയിടത്തിലെ 30 മൂട് ഏത്തവാഴ, 25 മൂട് തെങ്ങിൻതൈകൾ എന്നിവ നശിച്ചു. കരിമാൻതോട് ആനകല്ലുങ്കൽ ശോശാമ്മയുടെ വീടിന് മുകളിലേക്ക് ആഞ്ഞിലിമരത്തി​ൻെറ ശിഖരങ്ങൾ ഒടിഞ്ഞുവീണ് മേൽക്കൂര തകർന്നു. പഞ്ചായത്തി​ൻെറ വിവിധ ഇടങ്ങളിൽ മരത്തി​ൻെറ ശിഖരങ്ങൾ ഒടിഞ്ഞുവീണ് പലയിടങ്ങളിലും നാശന​ഷ്​ടം ഉണ്ടായി. നടുവത്തുമൂഴി തടി മോഷണം: വിജിലൻസ്​ അ​േന്വഷിക്കണം -പി. മോഹൻരാജ്​ കോന്നി: കോന്നി വനാതിർത്തിയിലെ നടുവത്ത് മൂഴിയിൽ മൂന്നുകോടി വിലവരുന്ന തേക്ക് തടികൾ മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മുറിച്ചുകടത്തിയതായി കെ.പി.സി.സി അംഗം പി. മോഹൻരാജ് ആരോപിച്ചു. ഒരുവർഷം കൊണ്ട് ഇത്തരത്തിൽ വലിയതോതിൽ തേക്ക് തടികൾ മുറിച്ചുകടത്തിയത് മാധ്യമങ്ങളിൽ വാർത്തയായതോടെ 20ലക്ഷം രൂപയുടെ തേക്ക് കടത്തിയതായി സ്ഥിരീകരിച്ച് ഫോറസ്​റ്റ് സ്​റ്റേഷന് സമീപത്ത് താമസിക്കുന്ന ലോഡിങ്​ തൊഴിലാളികളെയും ഡ്രൈവർമാരെയും അറസ്​റ്റ് ചെയ്ത് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടിരിക്കുകയാണ്. പത്തിലധികം വനപാലകരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതല്ലാതെ ഇവർക്കെതിരെ കേസെടുത്തിട്ടില്ല. ഇപ്പോൾ യഥാർഥ പ്രതികളെ സംരക്ഷിക്കാൻ കോന്നി എം.എൽ.എയും കോന്നി ഡി.എഫ്.ഒ ഓഫിസിലെ ജീവനക്കാരനും എൻ.ജി.ഒ യൂനിയൻ നേതാവും ശ്രമം നടത്തിവരുകയാണ്. ഇക്കാരണത്താൽ ഫോറസ്​റ്റ് വിജിലൻസ് അന്വേഷണം നടത്തിക്കഴിഞ്ഞാൽ യഥാർഥ പ്രതികൾ രക്ഷപ്പെടുമെന്നും കേസ്​ പൊലീസ് വിജിലൻസ് അന്വേഷിക്കണമെന്നും മോഹൻരാജ്​ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.