ജില്ലയില്‍ ഇ-സഞ്ജീവനി പദ്ധതിക്ക് തുടക്കം

പത്തനംതിട്ട: ടെലിമെഡിസിന്‍ പദ്ധതിയായ ഇ -സഞ്ജീവനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. രോഗികള്‍ക്ക് ഓണ്‍ലൈനായി ടെലികണ്‍സള്‍ട്ടേഷന്‍ നടത്തുന്നതിനുള്ള സൗകര്യമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് ജനറല്‍ ഒ.പി കണ്‍സള്‍ട്ടേഷന്‍ സൗകര്യം ലഭ്യമാകുക. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ രാത്രി എട്ട് വരെ ജീവിതശൈലീരോഗ നിയന്ത്രണ ഒ.പി നടക്കും. കമ്പ്യൂട്ടറിലൂടെയും സ്മാര്‍ട്ട് ഫോണിലൂടെയും ലളിതമായി ഇ-സഞ്ജീവനി സൗകര്യം ലഭ്യമാണ്. https://esanjeevaniopd.in/kerala എന്ന ലിങ്കിലൂടെ രജിസ്​റ്റർ ചെയ്ത് സേവനങ്ങള്‍ ഉപയോഗിക്കാം. ഡോക്ടര്‍ നല്‍കുന്ന പ്രിസ്‌ക്രിപ്ഷന്‍ വെബ്‌സൈറ്റില്‍നിന്ന് പി.ഡി.എഫ് രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. സര്‍ക്കാര്‍ സംരംഭമായ ഇ-സഞ്ജീവനിയില്‍ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടെങ്കില്‍ ദിശ ഹെല്‍പ്​ലൈന്‍ 1056 നമ്പറില്‍ ബന്ധപ്പെടണം. ബ്രേക്​ ദ ചെയിന്‍: ഓട്ടോ ഡ്രൈവര്‍മാര്‍ക്കും വ്യാപാരികള്‍ക്കുമുള്ള ഡയറി പ്രകാശനം ചെയ്തു പത്തനംതിട്ട: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ബ്രേക്​ ദ ചെയിന്‍ കാമ്പയിനോട് അനുബന്ധിച്ച് പത്തനംതിട്ട നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും വ്യാപാരികള്‍ക്കുമായി തൈക്കാവ് ഗവ.​ എച്ച്.എസ്.എസ് ആൻഡ്​​ വി.എച്ച്.എസ്.എസ് നാഷനല്‍ സര്‍വിസ് സ്‌കീം തയാറാക്കിയ സൗജന്യ ഡയറി കലക്ടര്‍ പി.ബി. നൂഹ് പ്രകാശനം ചെയ്തു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡൻറും സംസ്ഥാന വൈസ് പ്രസിഡൻറുമായ പ്രസാദ് ജോണ്‍ മാമമ്പ്രക്ക് ഡയറി കൈമാറിയാണ്​ കലക്ടര്‍ പ്രകാശനം നിര്‍വഹിച്ചത്. ആരൊക്കെ കടയില്‍ വന്നു, ഓട്ടോയില്‍ കയറി, പേര്, മേല്‍വിലാസം, സമയം, തീയതി തുടങ്ങിയവ ഡയറിയില്‍ രേഖപ്പെടുത്താന്‍ സാധിക്കും. പത്തനംതിട്ട നഗരത്തിലെ മുഴുവന്‍ വ്യാപാരികള്‍ക്കും ഓട്ടോ ടാക്സി ജീവനക്കാര്‍ക്കും ഡയറി വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തൈക്കാവ് ഗവ.​ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിന്‍സി എല്‍.സ്‌കറിയ അറിയിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ല വൈസ് പ്രസിഡൻറ്​ അബ്​ദുൽ റഹീം, സ്‌കൂള്‍ അധ്യാപകനും എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസറുമായ സി.ടി. ജോണ്‍, അധ്യാപകന്‍ ആര്‍. ധനേഷ്, പി.ടി.എ പ്രസിഡൻറ്​ അഡ്വ. ശ്രീകുമാര്‍, എന്‍.എസ്.എസ് വളൻറിയര്‍ സെക്രട്ടറി അന്‍സാര്‍ ഇബിനു സാഫര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംയുക്ത അധ്യാപക സമിതി ജില്ല ഭാരവാഹികൾ പത്തനംതിട്ട: യു.ഡി.എഫ് അനുകൂല അധ്യാപക സംഘടനയായ പത്തനംതിട്ട ജില്ല സംയുക്ത അധ്യാപക സമിതിയുടെ ജില്ല ചെയർമാനായി വി.എൻ. സദാശിവൻപിള്ള (കെ.പി.എസ്.ടി.എ), കൺവീനറായി കെ.എം.എം. സലിം (കെ.എസ്.ടി.യു), ട്രഷററായി അരുൺകുമാർ ബാവ (കെ.എസ്.ടി.എ) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് ചെയർമാൻ: പ്രമോദ് ബി, സജി അലക്സാണ്ടർ, ഹബീബ് മദനി. ജോയൻറ്​ കൺവീനർ: സ്മിജു ജേക്കബ്, ജോൺ കെ.മാത്യൂസ്, ജിജി സാം മാത്യു, ഇക്ബാൽ എ. ഫോട്ടോ അടിക്കുറിപ്പ് 1)PTL41diary നഗരത്തിലെ ഓട്ടോഡ്രൈവര്‍മാര്‍ക്കും വ്യാപാരികള്‍ക്കുമായി തൈക്കാവ് ഗവ. എച്ച്.എസ്.എസ് ആൻഡ്​ വി.എച്ച്.എസ്.എസ് നാഷനല്‍ സര്‍വിസ് സ്‌കീം തയാറാക്കിയ സൗജന്യ ഡയറി കലക്​ടർ പി.ബി. നൂഹ് പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.