കുടിവെള്ള പൈപ്പ് ലൈന്‍ ജനങ്ങള്‍ക്ക്​ സമര്‍പ്പിച്ചു

പന്തളം: മുന്‍ എം.പി സുരേഷ് ഗോപിയുടെ ഫണ്ട്​ ഉപയോഗിച്ച്​ 33ാം ഡിവിഷനില്‍ നിർമിച്ച . വടക്കേ ചെറുകോണത്തു നടന്ന ചടങ്ങില്‍ സുരേഷ് ഗോപിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. നഗരസഭ അധ്യക്ഷ സുശീല സന്തോഷ് അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ യു. രമ്യ, സ്ഥിരംസമിതി അധ്യക്ഷരായ കെ. സീന, ബെന്നി മാത്യു, രാധ വിജയകുമാര്‍, കൗണ്‍സിലര്‍മാരായ സൗമ്യ സന്തോഷ്, കെ.വി. ശ്രീദേവി, പി.കെ. പുഷ്പലത, ബിന്ദുകുമാരി, ഉഷ മധു, രശ്മി രാജീവ്, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് എ.കെ. ഹരികുമാര്‍, അംഗൻവാടി വര്‍ക്കേഴ്‌സ്, ഹെൽപേഴ്‌സ് ആൻഡ്​​ ആശ വര്‍ക്കേഴ്‌സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി സതി മനോഹരന്‍, ബി.ജെ.പി ബൂത്ത് പ്രസിഡന്‍റ്​ മുള്ളിക്കല്‍ ബിജു, സെക്രട്ടറി ജയകുമാര്‍, ദശമി സുന്ദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഒന്ന്, 33 ഡിവിഷനുകളിലെ കുട്ടികള്‍ക്കു സുരേഷ് ഗോപി മെമന്‍റോ നൽകി. ഫോട്ടോ: 33ാം ഡിവിഷനില്‍ നിർമിച്ച കുടിവെള്ള പൈപ്പ് ലൈന്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.