സി.പി.ഐ കേരള ഘടകം സി.പി.എമ്മിൻെറ അടിമകളായി -അനീഷ് വരിക്കണ്ണാമല പത്തനംതിട്ട: സി.പി.ഐ കേരള ഘടകം കാനത്തിന് ഒപ്പം സി.പി.എമ്മിന് അടിമയായി നിൽക്കുന്നെന്നതാണ് സി.പി.ഐ ജില്ല സമ്മേളനത്തിൽനിന്ന് മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല. ജില്ല സമ്മേളനത്തിലെ ചർച്ചകൾ മുഴുവൻ സി.പി.എമ്മിന്റെ വല്യേട്ടൻ മനോഭാവത്തെപ്പറ്റിയും പിണറായിയുടെ വണ്മാൻ ഷോയെ പറ്റിയും ആയിരുന്നു എന്നാണ് പുറത്തേക്ക് വരുന്ന വാർത്തകളെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, വൈദ്യുതി ചാർജ് വർധന, കെ.എസ്.ആർ.ടി.സിയുടെ തകർച്ച, പട്ടിണിയിലായ ജീവനക്കാർ തുടങ്ങിയ ഗുരുതര വിഷയങ്ങളിൽ സി.പി.ഐയുടെ പ്രമേയങ്ങളിൽനിന്നും പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.