നഗരസഭ ചെയർപേഴ്​സ‍െൻറ രാജി ആവശ്യപ്പെട്ട് സി.പി.എം സമരം തുടരുന്നു

നഗരസഭ ചെയർപേഴ്​സ‍ൻെറ രാജി ആവശ്യപ്പെട്ട് സി.പി.എം സമരം തുടരുന്നു പന്തളം: അസഭ്യം പറഞ്ഞ നഗരസഭ ചെയർപേഴ്സൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ആരംഭിച്ച അനിശ്ചിതകാല സമരം മൂന്നാം ദിവസത്തക്ക്​ കടന്നു. മൂന്നാം ദിവസത്തെ സമരം കെ.പി. ചന്ദ്രശേഖരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം ജി. പൊന്നമ്മ അധ്യക്ഷത വഹിച്ചു. ആർ. ജ്യോതികുമാർ, ലസിത നായർ, എസ്. അജയകുമാർ, പി. ഗോപിനാഥകുറുപ്പ്, കൗൺസിലർമാരായ ജി. രാജേഷ് കുമാർ, അംബിക രാജേഷ്, ബി. പ്രദീപ് എന്നിവർ സംസാരിച്ചു. കുരമ്പാല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് മുന്നോടിയായി പന്തളം ടൗൺ ചുറ്റിയുള്ള പ്രകടനവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.