പന്തളത്തെ അപമാനിച്ച ചെയർപേഴ്സൻ രാജിവെക്കണം -ഡി.സി.സി പ്രസിഡന്‍റ്​

പന്തളം: നഗരസഭ കൗൺസിലർക്കുനേരെ കൗൺസിൽ ഹാളിൽവെച്ച് കേട്ടാലറക്കുന്ന അസഭ്യവർഷം ചൊരിഞ്ഞ ചെയർപേഴ്​സൻ പന്തളത്തിനും കേരളത്തിനും അപമാനമാണെന്ന് ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാരുടെ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീത്വത്തെ അപമാനിച്ചതിനാലാണ്​ താൻ ഭരണിപ്പാട്ടു പാടേണ്ടി വന്നതെന്ന ചെയർപേഴ്​സ‍ൻെറ ഗുരുതരമായ ആരോപണം പൊലീസ്​ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. എ. നൗഷാദ് റാവുത്തർ അധ്യക്ഷത വഹിച്ചു. ഉപവാസ സമരത്തിൽ നഗരസഭ കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, കെ.ആർ. രവി, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന വൈസ് ചെയർമാൻ ഡി.കെ. ജോൺ, ആർ.എസ്.പി ദേശീയ നിർവാഹകസമിതി അംഗം കെ.എസ്. ശിവകുമാർ, ഡി.സി.സി സെക്രട്ടറിമാരായ സോജി മെഴുവലി, ജി. രഘുനാഥ്, ബി. നരേന്ദ്രനാഥ്, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ആർ. രവി, മോഹനൻ വാളാക്കോട്ട്, മഞ്ജു വിശ്വനാഥ്, മണ്ണിൽ രാഘവൻ, പന്തളം വാഹിദ്, വേണുകുമാരൻ നായർ, തുളസിഭായിയമ്മ, ജി. അനിൽകുമാർ, ഡെന്നിസ് ജോർജ്, ജോൺ തുണ്ടിൽ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ : പന്തളം നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാരുടെ ഉപവാസ സമരം ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.