തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്

തിരുവല്ല: ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി. സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിൽനിന്ന്​ തിങ്കളാഴ്ച രാവിലെ ആരംഭിച്ച മാർച്ച് ആശുപത്രി കവാടത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം സി.പി.എം ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി. ആന്‍റണി ഉദ്ഘാടനം ചെയ്തു. ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തി അധികൃതരുടെ അനാസ്ഥകൾ കണ്ടെത്തിയ ആരോഗ്യമന്ത്രിക്കെതിരെയും സംസ്ഥാന സർക്കാറിനെതിരെയും കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ ചിലർ വ്യാജപ്രചാരണം നടത്തുകയാണെന്ന്​ അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ ട്രഷറർ ഷിനിൽ എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ്​ എം.സി. അനീഷ് കുമാർ, നേതാക്കളായ കെ. ബാലചന്ദ്രൻ, ജെനു മാത്യു, ശ്രീജിത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.