തുഴച്ചിൽക്കാർ രക്ഷപ്പെട്ടു പത്തനംതിട്ട: വള്ളസദ്യക്കായി ആറന്മുളയിലേക്ക് തിരിച്ച കോടിയാട്ടുകര പള്ളിയോടം പമ്പയാറ്റിൽ മറിഞ്ഞു. തുഴച്ചിൽക്കാർ നീന്തി രക്ഷപ്പെട്ടു. വള്ളം പിന്നീട് സുരക്ഷിതമായി ആറന്മുളയിൽ എത്തിച്ചു. പുത്തൻകാവ് അത്തിമൂട് ഭാഗത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം. ചെങ്ങന്നൂർ താലൂക്കിലെ കോടിയാട്ടുകരയിൽനിന്ന് കോടിയാട്ടുകര പള്ളിയോടം ആറന്മുളയിലേക്ക് ബോട്ടിന്റെ സഹായത്തോടെ കെട്ടിവലിച്ച് ഒമ്പതുപേരുടെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്. ഇതിൽ ആറുപേർ പള്ളിയോടത്തിലും മൂന്നുപേർ ബോട്ടിലുമായിരുന്നു. പുത്തൻകാവ് അത്തിമൂട് കയത്തിന് കിഴക്ക് മാറി പള്ളിയോടവും ബോട്ടും വിരുദ്ധ ദിശയിലേക്ക് വലിഞ്ഞതോടെ പള്ളിയോടം മറിയുകയായിരുന്നു. പരിചയസമ്പന്നരായ തുഴച്ചിൽക്കാരാണ് പള്ളിയോടത്തിലുണ്ടായിരുന്നത്. പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്ന് ഒഴുക്ക് ശക്തമായതിനാൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടർന്നാണ് പള്ളിയോടം ബോട്ടിന്റെ സഹായത്തോടെ കൊണ്ടുവന്നത്. മറിഞ്ഞ പള്ളിയോടം, പള്ളിയോട സേവാസംഘം ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് യന്ത്രവത്കൃത വള്ളങ്ങളും മറ്റും എത്തിച്ച് സുരക്ഷിതമായി ആറന്മുളയിലെത്തിച്ചത്. സമീപ കരകളിൽനിന്ന് ധാരാളം പള്ളിയോട പ്രവർത്തകർ സ്ഥലത്തെത്തി. പുത്തൻകാവ് അത്തിമൂട് കയത്തിന് സമീപം സ്ഥിരം അപകടമേഖലയാണ്. ഇത് ഒഴിവാക്കാനുള്ള ഏക മാർഗം ആദിപമ്പയിലൂടെ പോകുന്നതാണ്. എന്നാൽ, ജലനിരപ്പ് ഉയർന്നാൽ പൊക്കംകുറഞ്ഞ ചേലൂർക്കടവ് പാലത്തിന് അടിയിലൂടെ പോകാൻ കഴിയില്ല. ഇക്കാരണത്താൽ എല്ലാ പള്ളിയോടങ്ങളും ബോട്ടിന്റെ സഹായത്തോടെയാണ് ഇതുവഴി കടന്നുപോകുന്നത്. PTL 10 palliyodam athimoodu must ------------------------------------- വഞ്ചിപ്പാട്ട് അവതരണവും വഞ്ചിപ്പാട്ട് മത്സരവും പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ വഞ്ചിപ്പാട്ട് സോപാനം എന്ന പേരിൽ ആറന്മുളയിൽ ആരംഭിച്ച വഞ്ചിപ്പാട്ട് അവതരണവും വഞ്ചിപ്പാട്ട് മത്സരവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജൻ അധ്യക്ഷതവഹിച്ചു. വ്യവസായി മഠത്തിൽ രഘു, പള്ളിയോട സേവാസംഘം ഭാരവാഹികളായ പാർഥസാരഥി ആർ. പിള്ള, സുരേഷ് ജി.വെൺപാല, കെ. സഞ്ജീവ് കുമാർ, പി. ആർ. ഷാജി, ശരത് പുന്നംതോട്ടം, ടി. എൻ. ചന്ദ്രശേഖരൻ നായർ, അജികുമാർ എന്നിവർ സംസാരിച്ചു. അന്തരിച്ച മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ 2016ലാണ് വഞ്ചിപ്പാട്ട് സോപാനം ആദ്യമായി ആരംഭിച്ചത്. വ്യവസായി മഠത്തിൽ രഘു സമർപ്പിച്ച 52 പവൻ സ്വർണത്തിന്റെ എവർറോളിങ് ട്രോഫിയാണ് മത്സര വിജയിക്ക് നൽകുന്നത്. മേഖല അടിസ്ഥാനത്തിലുള്ള വഞ്ചിപ്പാട്ട് മത്സരത്തിനുശേഷം മേഖല മത്സര വിജയികളെ ഉൾപ്പെടുത്തി സെപ്റ്റംബർ 25ന് ഫൈനൽ മത്സരം നടത്തും. വിജയികൾക്ക് വഞ്ചിപ്പാട്ട് സോപാനം-എവർറോളിങ് സുവർണ ട്രോഫിയും 25,000 രൂപ സമ്മാനവും ലഭിക്കും. രണ്ടാംസ്ഥാനത്തിന് 15,000 രൂപയും മൂന്നാംസ്ഥാനത്തിന് 10,000 രൂപയും ലഭിക്കും. ആഗസ്റ്റ് 22ന് കിഴക്കൻ മേഖലയുടെയും, 23ന് മധ്യമേഖലയുടെയും 24ന് പടിഞ്ഞാറൻ മേഖലയുടെയും പ്രാഥമിക മത്സരം നടക്കും. PTL 13 Vanchippattu Sopanam പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിലെ വഞ്ചിപ്പാട്ട് സോപാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യുന്നു pending
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.