.......pakage തിരുവല്ല: തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ പൊടിയാടി വെട്ടത്തിൽ പടിയിൽ റോഡിന്‍റെ മധ്യഭാഗത്ത് രൂപപ്പെട്ട വലിയ കുഴി ഇരുചക്ര വാഹനയാത്രികർക്ക് അപകടക്കെണിയായി. സംസ്ഥാന പാതയിൽനിന്ന് പെരിങ്ങര കൃഷ്ണപാദം റോഡിലേക്ക് തിരിയുന്ന ഭാഗത്തായാണ് കുഴി. പൈപ്പ് പൊട്ടലിനെ തുടർന്ന് മൂന്നുമാസം മുമ്പാണ് കുഴി രൂപപ്പെട്ടത്. അറ്റകുറ്റപ്പണി നടത്താതിരുന്നതോടെ കുഴിയുടെ വ്യാസവും ആഴവും വർധിച്ചു. കുഴിയിൽവീണ് ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവായതോടെ സമീപ വാസികൾ ചേർന്ന് കുഴിയിൽ അപായ സൂചന നൽകുന്നതിനായി ചുവപ്പ് കൊടി സ്ഥാപിച്ചിട്ടുണ്ട്. കിഫ്ബിയിൽനിന്ന് അനുവദിച്ച 70.75 കോടി ചെലവഴിച്ച് ഒരുവർഷം മുമ്പ് രാജ്യാന്തര നിലവാരത്തിൽ നിർമിച്ച റോഡാണിത്. പൊടിയാടി മുതൽ തിരുവല്ല കുരിശുകവല വരെ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. റോഡിലെ അപകടകരമായ കുഴിയടക്കാൻ പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം എന്നതാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.