ചളി നിറഞ്ഞു; അടിച്ചിപ്പുഴ പദ്ധതിയിൽ പമ്പിങ്​ മുടങ്ങി

റാന്നി: ചളിയും മണലും നിറഞ്ഞതോടെ അടിച്ചിപ്പുഴ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പിങ്​ മുടങ്ങി. വാട്ടർ അതോറിറ്റി റാന്നി പി.എച്ച്. സെക്​ഷൻ പരിധിയുടെ അടിച്ചിപ്പുഴ ശുദ്ധവിതരണ പദ്ധതിയുടെ മാടമൺ കിണറിന് ചുറ്റുമുള്ള മണ്ണ്, പ്രളയം മൂലം ഇടിഞ്ഞുതാഴുകയും അത് കിണറ്റിലേക്ക് എത്തുകയും ചെയ്തു, പമ്പാ നദിയിൽ എക്കലും ചളിയും കൂടുതലായതിനാൽ കലക്കൽ കൂടിയിരിക്കുന്ന സാഹചര്യത്തിൽ ജലവിതരണം സാധ്യമാകാത്ത നിലയിലാണ്. കിണറ്റിനുള്ളിൽ നിറഞ്ഞിരിക്കുന്ന മണലും ചളിയും നീക്കംചെയ്ത് കിണർ പൂർവസ്ഥിതിയിലാക്കിയെങ്കിൽ മാത്രമേ പമ്പിങ്​ പുനരാരംഭിക്കാനാകൂവെന്ന് കേരള വാട്ടർ അതോറിറ്റിക്ക് വേണ്ടി റാന്നി പി.എച്ച് സെക്​ഷൻ അസി. എൻജിനീയർ അറിയിച്ചു. Ptl rni_2 kwa അടിച്ചിപ്പുഴ ജല വിതരണ പദ്ധതിയുടെ പ്രദേശത്ത് ചളിയും മണലും നിറഞ്ഞ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.