തിരുവല്ല: ജല അതോറിറ്റിയിലെ എച്ച്. ആർ തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജല അതോറിറ്റി തിരുവല്ല സൂപ്രണ്ടിങ് എൻജിനീയർ ഓഫിസിലേക്ക് നടത്തി. കേരള വാട്ടർ അതോറിറ്റി വർക്കേഴ്സ് യൂനിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിലായിരുന്നു മാർച്ചും ധർണയും. സർക്കാർ പ്രഖ്യാപിച്ച കുറഞ്ഞ ശമ്പളം 470ൽ നിന്നും 730 രൂപയായി വർധിപ്പിക്കുക, ഓട്ടോമാറ്റിക് സമ്പ്രദായം നടപ്പാക്കുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് പകരം തൊഴിൽ നൽകുക, തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക, ഓണം ഫെസ്റ്റിവൽ അലവൻസ് അനുവദിക്കുക, ജലജീവൻ മിഷൻ നടപ്പാക്കുന്നിടത്ത് പമ്പി സമയം വർദ്ധിപ്പിക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക, ടാങ്കുകൾ ക്രമമായി കഴുകി വൃത്തിയാക്കുക തുടങ്ങി 13 ഇന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. എസ്.ഹരിദാസ് അധ്യക്ഷത വഹിച്ചു. അഡ്വ. ഫ്രാൻസിസ് വി. ആന്റണി, കെ. ബാലചന്ദ്രൻ, സി.കെ. സുരേഷ്, വി.ജെ എബ്രഹാം, റോയി മാത്യു, കെ.കെ. വിജയൻ, പി.ആർ. രാജൻ പിള്ള എന്നിവർ സംസാരിച്ചു. Photo: കേരള വാട്ടർ അതോറിറ്റി വർക്കേഴ്സ് യൂനിയൻ തിരുവല്ല വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയറുടെ ഓഫിസിലേക്ക് നടത്തിയ മാർച്ച് രാജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.