അടൂർ: അടൂർ നഗരസഭയിൽ തകർന്ന് ഗതാഗതം ദുഷ്കരമായിരിക്കുന്ന മൂന്നാളം - തടത്തിൽപടി - പെരിങ്ങനാട് റോഡും ശ്രീമൂലം മാർക്കറ്റ്, ഓൾ സെയ്ന്‍റസ് സ്കൂൾ - പന്നിവിഴ റോഡും അടിയന്തരമായി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് കേരള കോൺഗ്രസ് - എം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റോഡുകൾ ഗതാഗത യോഗ്യമാക്കാത്ത പക്ഷം സമരപരിപാടികൾ ആരംഭിക്കാനും യോഗം തിരുമാനിച്ചു. മഴമൂലം ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിനും തീരുമാനിച്ചു. നിയോജക മണ്ഡലം പ്രസിഡന്‍റ് സജു മിഖായേൽ ഉദ്ഘാടനം ചെയ്തു. അടൂർ മണ്ഡലം പ്രസിഡന്‍റ് ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ. വർഗീസ് പേരയിൽ, മോഹൻ കൊടുമൺ, രാമകൃഷ്ണൻ, അലക്സാണ്ടർ പടിപ്പുരയിൽ, തോമസ് പേരയിൽ, അഡ്വ. മാത്യുസ്, ജേക്കബ് ജോൺ, ജോൺസൻ മത്തായി, സാമുവേൽ സഖറിയ, മനോജ് പാപ്പച്ചൻ, ഷാജൻ, മനു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.