ജില്ലയുടെ സമ്പൂർണ സോയിൽ മാപ്പുമായി എസ്.എൻ.ഐ.ടി വിദ്യാർഥികൾ

അടൂർ: ജില്ലയുടെ സമ്പൂർണ സോയിൽ മാപ്പുമായി എസ്.എൻ.ഐ.ടിയിലെ അവസാനവർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥികൾ. ജിതിൻ ജ്യോതി, മുഹ്സിന, കെ. സുനിത, ജയകൃഷ്ണൻ എന്നിവർ അസി. പ്രഫസർമാരായ എ.എസ്. ഗോപിക, സി. രേഷ്മ എന്നിവരുടെ നേതൃത്വത്തിലാണ് സോയിൽ മാപ്പ് തയാറാക്കിയത്. ജി.ഐ.എസ് സോഫ്റ്റ്‌വെയറാണ് കുട്ടികൾ മാപ് തയാറാക്കുന്നതിനായി ഉപയോഗിച്ചത്. ജില്ലയിലെ ഇരുപതോളം പോയന്‍റുകളിൽനിന്ന് സാമ്പിൾ ശേഖരിച്ച് അവയുടെ സവിശേഷതകൾ കണ്ടെത്തിയാണ് മാപ്പ് ഉണ്ടാക്കിയത്. PTL ADR Map ജില്ലയിലെ സമ്പൂർണ സോയിൽ മണ്ണ് മാപ്പ് തയാറാക്കിയ അടൂർ തേപ്പുപാറ എസ്.എൻ.ഐ.ടി വിദ്യാർഥികൾ അധ്യാപകരൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.