പത്തനംതിട്ട: പ്രമാടം പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് നേതൃത്വത്തിൽ നാലിന് പഞ്ചായത്ത് ഓഫിസ് മാർച്ചും ഉപരോധവും സംഘടിപ്പിക്കാൻ കോൺഗ്രസ് നേതൃസമ്മേളനം തീരുമാനിച്ചു. പഞ്ചായത്തിൽ നിലനിൽക്കുന്ന ഗുരുതരമായ അഴിമതിക്കും സ്വജനപക്ഷപാതത്തിനും പദ്ധതി നിർവഹണത്തിലെ അപാകതകൾക്കുമെതിരെയാണ് സമരം. ആന്‍റോ ആൻറണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ച് മാസങ്ങളായിട്ടും ഭരണസമിതി അതിന് അനുവാദം നൽകിയിട്ടില്ലെന്നും യോഗം ആരോപിച്ചു. മണ്ഡലം പ്രസിഡൻറ് കെ. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ വെട്ടൂർ ജ്യോതി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡൻറ് റോബിൻ പീറ്റർ, ജനറൽ സെക്രട്ടറിമാരായ എം.വി. ഫിലിപ്പ് , എം.എസ്. പ്രകാശ്, എം.കെ. മനോജ്, ജോസ് പനച്ചക്കൽ, ബിജു വട്ടക്കുളഞ്ഞി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.