കോന്നി: കോന്നി നിയോജക മണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി 11 പഞ്ചായത്തിലും നവംബറോടെ ടെൻഡർ ചെയ്യുമെന്ന് കെ.യു. ജനീഷ്കുമാർ എം.എൽ.എ അറിയിച്ചു. പദ്ധതി പ്രവർത്തനം വിലയിരുത്തുന്നതിന് കോന്നി ബ്ലോക്ക് പഞ്ചായത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു. കോന്നി നിയോജകമണ്ഡലത്തിൽ 59,953 കുടുംബങ്ങളിലേക്ക് കുടിവെള്ള കണക്ഷൻ നൽകുന്നതിനായി 625.11 കോടിയാണ് ചെലവഴിക്കുന്നത്. വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻറ് സ്ഥാപിക്കുന്നതിനും ടാങ്ക് സ്ഥാപിക്കുന്നതിനും റവന്യൂ പുറമ്പോക്ക് ഏറ്റെടുത്ത് ഉപയോഗിക്കുവാൻ പഞ്ചായത്ത് സെക്രട്ടറിമാർ കലക്ടർക്ക് കത്ത് നൽകണമെന്ന് എം.എൽ.എ നിർദേശിച്ചു. റവന്യൂ ഭൂമി ലഭ്യമാകാത്ത ഇടങ്ങളിൽ പഞ്ചായത്തുകൾ പദ്ധതിവെച്ച് ഭൂമി വാങ്ങുവാനും എം.എൽ.എ നിർദേശിച്ചു. പദ്ധതി ടെൻഡർ ചെയ്യാൻ അഡ്വാൻസ് പൊസിഷൻ നൽകാനും തീരുമാനിച്ചു. പദ്ധതിയുടെ സർവേ നടപടി നടക്കുമ്പോൾ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലെയും റോഡുകളിൽക്കൂടി പൈപ്പ് ലൈൻ പോകുന്നത് പഞ്ചായത്ത് ഉറപ്പുവരുത്തണമെന്ന് എം.എൽ.എ നിർദേശിച്ചു. പരമാവധി വേഗത്തിൽ ടാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കണമെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.