റേഷന്‍ എംപ്ലോയീസ് യൂനിയന്‍ സമ്മേളനം

കോന്നി: കേരള റേഷന്‍ എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) പ്രഥമ താലൂക്ക് സമ്മേളനം നടത്തി. വ്യാപാരഭവനില്‍ നടന്ന സമ്മേളനം യൂനിയന്‍ ജില്ല പ്രസിഡന്റ് എം.വി. സഞ്ജു ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം എം.എസ്. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ശ്യാംലാല്‍, യൂനിയന്‍ ജില്ല സെക്രട്ടറി സുജ സാംസണ്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: സുധീര്‍ ഖാന്‍ (പ്രസി​), സിനീഷ് കുമാര്‍ (സെക്ര), രാധാകൃഷ്ണന്‍ (ട്രഷ), കെ. ഷാജി സീതത്തോട് (വൈസ് പ്രസി), പ്രസാദ് തണ്ണിത്തോട്, ലാലു ചിറ്റാര്‍ (ജോ.സെക്ര). രജിസ്‌ട്രേഷന്‍ ക്യാമ്പ് പന്തളം: കേരള അസംഘടിത തൊഴിലാളി സംഘ് (ബി.എം.എസ്) പന്തളം തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ ക്ഷേമനിധിയില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കാനായി രജിസ്‌ട്രേഷന്‍ ക്യാമ്പ് നടന്നു. ക്ഷേമനിധി ബോര്‍ഡ് ജില്ല എക്‌സിക്യൂട്ടിവ് ഓഫിസര്‍ വി.എസ്. ശ്രീജിത് ഉദ്ഘാടനം ചെയ്തു. ബി.എം.എസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. അയ്യൻകാളി സ്മൃതിദിനം പന്തളം: അയ്യൻകാളിയുടെ 81ാമത് സ്മൃതി ദിനം ഭാരതീയ ജനത പട്ടികജാതി മോര്‍ച്ച പന്തളം മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ബി.ജെ.പി പന്തളം മണ്ഡലം ഓഫിസില്‍ നടന്നു. പട്ടികജാതി മോര്‍ച്ച പന്തളം മണ്ഡലം പ്രസിഡന്റ് സന്തോഷ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല ഉപാധ്യക്ഷന്‍ കെ. ബിനുമോന്‍ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.