ഒളിമ്പിക്സ് ദിന വാരാഘോഷം സമാപിച്ചു

പത്തനംതിട്ട: ജില്ല ഒളിമ്പിക് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടന്ന . കാതോലിക്കേറ്റ് കോളജിൽ നടന്ന ചടങ്ങിൽ ജില്ല സ്​പോർട്സ് കൗൺസിൽ പ്രസിഡന്‍റ്​ കെ. അനിൽകുമാർ വാരാഘോഷ സമാപനം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേന്ദ്രൻ നായർ, ഒളിമ്പിക് അസോസിയേഷൻ ജില്ല പ്രസിഡന്‍റ്​ അഡ്വ. പ്രകാശ് ബാബു, സെക്രട്ടറി ആർ. പ്രസന്നകുമാർ, കോളജ് കായിക മേധാവി ഡോ. ശോശാമ്മ, അസി. പ്രഫ. ജിജോ കെ. ജോസഫ്, എൻ. ചന്ദ്രൻ, സനൽ ജി. പണിക്കർ, ബിനു രാജ്, ഡോ. സുനിൽ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. ലോക റോളർ സ്കേറ്റിങ്​ ജൂനിയർ താരവും ഏഷ്യൻ ഗെയിംസിന് ഇന്ത്യയിൽനിന്ന് സെലക്ഷനും ലഭിച്ച അഭിജിത് അമൽ രാജിനെ അനുമോദിച്ചു. ഫോട്ടോ ക്യാപ്ഷൻ.. PTL44olympic ജില്ല ഒളിമ്പിക് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടന്ന ഒളിമ്പിക്സ് ദിന വാരാഘോഷ സമാപന സമ്മേളനം കാതോലിക്കേറ്റ് കോളജിൽ ജില്ല സ്​പോർട്സ് കൗൺസിൽ പ്രസിഡന്‍റ്​ കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.