അടൂർ: രണ്ടാം പിണറായി സർക്കാറിനെതിരെ വികസനത്തെയും ജനക്ഷേമ പ്രവർത്തനങ്ങളെയും അട്ടിമറിക്കാൻ കോൺഗ്രസ് ഉയർത്തിയിരിക്കുന്ന കരിങ്കൊടി മിനിമം രണ്ടു പതിറ്റാണ്ട് ഇങ്ങനെ കൊണ്ടുനടക്കേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ജില്ല മത്സ്യ വ്യവസായ തൊഴിലാളി (സി.ഐ.ടി.യു) സമ്മേളനത്തോടനുബന്ധിച്ച് മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്ക് പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു അവർ. എൽ.ഡി.എഫ് സർക്കാർ സംസ്ഥാനത്ത് മിനിമം രണ്ട് പതിറ്റാണ്ടെങ്കിലും കേരളത്തിൽ ജനങ്ങൾക്കൊപ്പമുണ്ടാകും. അതിനാൽ അടുത്തിടെയെങ്ങും കോൺഗ്രസിന് കരിങ്കൊടി താഴ്ത്തേണ്ടി വരില്ല. അതുതന്നെ സ്വന്തം കൊടിക്ക് പകരം കൊണ്ടുനടക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ. അജയകുമാർ ഉദ്ഘാടനം ചെയ്തു. അസീസ് റാവുത്തർ അധ്യക്ഷത വഹിച്ചു. സക്കീർ അലങ്കാരത്ത്, സഫറുല്ല, എം.എം. ഹുസൈൻ, അയൂബ്ഖാൻ എന്നിവർ സംസാരിച്ചു. മന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് അടൂർ മുതൽ പഴകുളം വരെ പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. PTL ADR veena George ജില്ല മത്സ്യ വ്യവസായ തൊഴിലാളി (സി.ഐ.ടി.യു) സമ്മേളനത്തോടനുബന്ധിച്ച് മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്ക് ആരോഗ്യ മന്ത്രി വീണ ജോർജ് പുരസ്കാരം വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.