കെട്ടിട നികുതിക്ക് ഓണ്‍ലൈന്‍ സംവിധാനം

പത്തനംതിട്ട: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി പിരിവ് പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി എല്ലാ നികുതി ദായകരും മൊബൈല്‍ നമ്പറുകള്‍ താഴെ തന്നിരിക്കുന്ന നമ്പറുകളിലേക്ക് ഓഫിസ് സമയങ്ങളില്‍ വാര്‍ഡ്, മൊബൈല്‍ നമ്പര്‍, വീട് നമ്പര്‍ എന്നിവ വിളിച്ചോ വാട്സ്ആപ് മുഖേനയോ ജൂണ്‍ 30നകം നല്‍കണം. വാര്‍ഡ് 1,2,3 (9744940379), വാര്‍ഡ് 4,6,7 (8129130945), വാര്‍ഡ് 8,9,10,14 (9447930213), വാര്‍ഡ് 5,11,12,13 (9745265821) യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) അഭിമുഖം പത്തനംതിട്ട: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നം.517/2019) തസ്തികയുടെ 27/08/2021ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഇന്റര്‍വ്യൂവിന്റെ അവസാനഘട്ടത്തില്‍ അവശേഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി ജൂണ്‍ 30, ജൂലൈ ഒന്ന് തീയതികളില്‍ ജില്ല പി.എസ്.സി ഓഫിസില്‍ അഭിമുഖം നടത്തുമെന്ന് ജില്ല ഓഫിസര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയ ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനന തീയതി, ജാതി, യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ളത്) എന്നിവ സഹിതം ഹാജരാകണം. ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള കോവിഡ് 19 സാക്ഷ്യപത്രം പ്രൊഫൈലില്‍ അപ്​ലോഡ് ചെയ്യുകയും പകര്‍പ്പ് കൈവശം സൂക്ഷിക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കണം. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍: 0468 2222665.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.