ഷോക്കേറ്റ് വയോധിക മരിച്ച സംഭവം: ഏനാത്ത് ഗ്രാമം നടുങ്ങി

അടൂർ: പ്രഭാത സവാരിക്കിറങ്ങിയ വയോധിക വീടിനുമുന്നിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽനിന്ന്​ ഷോക്കേറ്റ് മരിച്ച വാർത്ത ഏനാത്ത് ഗ്രാമത്തെ നടുക്കി. ഏനാത്ത് റഹ്മാൻ മൻസിലിൽ പാത്തുമുത്ത് (82) ആണ് മരിച്ചത്. ഇവരെ രക്ഷിക്കാൻ ശ്രമിച്ച മകൻ റഷീദും ചെറുമകൻ അൽത്താഫ് റഷീദും നിസ്സാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പതിവുപോലെ പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു പാത്തുമ്മ. ഈ സമയം പുറത്ത് അസാധാരണമായ ശബ്ദംകേട്ട്​ പുറത്തേക്ക് ചെന്ന റഷീദും മകനും താഴെ വീണുകിടക്കുന്ന പാത്തുമ്മയെയാണ്​ കണ്ടത്​. ഇവരെ പിടിച്ചെഴുന്നേൽപിക്കാൻ ശ്രമിക്കവെയാണ് മകനും ചെറുമകനും ഷോക്കേറ്റത്. ഷോക്കേറ്റ ഉടൻ ഇവർ പാത്തുമ്മയുടെ ശരീരത്തിൽനിന്ന്​ കൈവിട്ടതിനാൽ വലിയ അപകടം ഒഴിവായി. വെള്ളിയാഴ്ച രാത്രി ഏനാത്ത് നല്ല മഴയുണ്ടായിരുന്നു പുലർച്ച ഇരുട്ടായതിനാലാകാം പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പി ശ്രദ്ധയിൽപ്പെടാതിരുന്നതെന്നും ഏനാത്ത് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.