പത്തനംതിട്ട: മന്ത്രി വീണ ജോർജിന്‍റെ ഓഫിസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ശനിയാഴ്ച വൈകീട്ടാണ് ടി.കെ റോഡിൽ ബിഷപ് ഹൗസിന് സമീപമുള്ള മന്ത്രിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയത്. പൊലീസ് റോഡിൽ ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് തടഞ്ഞു. ബാരിക്കേഡ് തകർത്ത് മുന്നോട്ട് കടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. ഇതോടെ പൊലീസുമായി ഉന്തും തള്ളുമായി. പിന്നീട് ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ ഉൾപ്പെടെ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. സി.പി.എം ക്രിമിനലുകളെ പേഴ്‌സനൽ സ്റ്റാഫിൽ തിരുകിക്കയറ്റി ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്ന മന്ത്രി വീണ ജോർജ് മാപ്പുപറയണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജ്, കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതിപ്രസാദ്, കെ. ജാസിംകുട്ടി, എം.സി. ഷെരീഫ്, എസ്.വി. പ്രസന്നകുമാർ, സജി കൊട്ടയ്ക്കാട്, സുനിൽ എസ്. ലാൽ, എം.എസ്. ലിജു, കെ.ജി. അനിത, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ കലാം ആസാദ്, റെനീസ് മുഹമ്മദ്, കെ.എ. വർഗീസ്, വർഗീസ് മാത്യു, ജോമോൻ പുതുപ്പറമ്പിൽ, സജി അലക്‌സാണ്ടർ, പി.കെ. ഇക്ബാൽ, ബ്ലോക്ക് പഞ്ചായത്ത് അഗം അജി അലക്‌സ്, അൻസർ മുഹമ്മദ്, അഫ്‌സൽ വി. ഷേക്ക്, ജോയൽ മുക്കരണത്ത്, ഷാനാവാസ് പെരിങ്ങമല, രജനി പ്രദീപ്, ജയിംസ് കീക്കരിക്കാട്ട് എന്നിവർ സംസാരിച്ചു. '' photo.. mali
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.