പന്തളത്ത് പബ്ലിക് ലൈബ്രറി കെട്ടിടത്തിനുനേരെ അക്രമം

പന്തളം: തോന്നല്ലൂർ പബ്ലിക് ലൈബ്രറി കെട്ടിടത്തിനുനേരെ സാമൂഹികവിരുദ്ധർ ആക്രമണം നടത്തി. കഴിഞ്ഞ ദിവസം രാത്രി കെട്ടിടത്തിന്റെ ജനൽച്ചില്ലുകളു൦ മറ്റും കല്ലെറിഞ്ഞു തകർക്കുകയായിരുന്നു. അക്രമികളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്​ പന്തളം എസ്.എച്ച്.ഒക്ക്​ പരാതി നൽകി. അക്രമികളെ ഉടൻ പിടികൂടണമെന്ന് ലൈബ്രറിയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. എസ്.കെ. വിക്രമൻ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. താലൂക്ക് എക്സിക്യൂട്ടിവ് അ൦ഗ൦ വിനോദ് മുളമ്പുഴ, നേതൃസമിതി കൺവീനർ കെ.ഡി. ശശിധരൻ, കെ.ജി. ഗോപിനാഥൻനായർ, പി.ജി. രാജൻബാബു, രാജേന്ദ്രൻ നായർ, ടി. ശാന്തകുമാരി, ശ്രീലേഖ വിജേഷ്, ടി.എസ്. ശശിധരൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: ലൈബ്രറിയുടെ ജനൽ ചില്ലുകൾ എറിഞ്ഞു തകർത്ത നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.