പത്തനംതിട്ട: ഓമല്ലൂര്‍ കുടിവെള്ള പദ്ധതി നവീകരണത്തിന് ജില്ല പഞ്ചായത്ത് 23 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിക്ക് കൈമാറി. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള കുടിവെള്ള പദ്ധതിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല പഞ്ചായത്ത് 23 ലക്ഷം രൂപ അനുവദിച്ചിരുന്നു. കൈപ്പട്ടൂര്‍ പമ്പിങ് സ്റ്റേഷനില്‍ പുതിയ മോട്ടോര്‍ സ്ഥാപിക്കാന്‍ 13 ലക്ഷവും വാട്ടര്‍ ടാങ്കുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 10 ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത്. 50 വര്‍ഷം മുമ്പ് സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ജില്ല പഞ്ചായത്ത് നിശ്ചയിച്ച പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ തുളസീധരന് ഫണ്ട് സംബന്ധിച്ച രേഖകള്‍ കൈമാറി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ തോമസ്, അംഗങ്ങളായ രാജി പി. രാജപ്പന്‍, ലതാകുമാരി എന്നിവര്‍ പങ്കെടുത്തു. PTL46omalloor ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ തുളസീധരന് ഫണ്ട് സംബന്ധിച്ച രേഖകള്‍ കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.