പുനലൂർ-മൂവാറ്റുപുഴ റോഡ് കെ.എസ്.ടി.പിക്കെതിരായ പരാതി പരിശോധിക്കാൻ പ്രത്യേക സംഘം blurb പരാതികൾ പരിഹരിക്കപ്പെടുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിനായി കെ.എസ്.ടി.പി വില നൽകി ഏറ്റെടുത്ത സ്ഥലങ്ങൾ റോഡ് നിർമാണത്തിന് ഉപയോഗിക്കാതെ പോയോ എന്ന് പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയമിക്കാൻ തീരുമാനമായി. സംസ്ഥാനപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് പരാതികൾ പരിശോധിക്കുന്നതിന് പ്രമോദ് നാരായണൻ എം.എൽ.എയുടെ നിർദേശപ്രകാരം കെ.എസ്.ടി.പി വിളിച്ച അവലോകന യോഗത്തിലാണ് തീരുമാനം. റോഡിന്‍റെ റാന്നി, പഴവങ്ങാടി പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിലെ പരാതികൾ കടന്നുപോകുന്ന സ്ഥലങ്ങളിലെ അതത് പഞ്ചായത്ത് അംഗങ്ങൾക്ക് നൽകണം. ഇവർ ഇത് സമാഹരിച്ച് കെ.എസ്.ടി.പി അധികൃതർക്ക് കൈമാറും. വന്ന പരാതികൾ പരിഹരിച്ചോയെന്നറിയാൻ ഒരു മാസത്തിനുശേഷം രണ്ടു പഞ്ചായത്തിലും വെവ്വേറെ അദാലത്തുകൾ നടത്തും. കെ.എസ്.ടി.പി അധികൃതർക്ക് നൽകുന്ന പരാതികൾ പരിഹരിക്കപ്പെടുന്നില്ലെന്ന് ആക്ഷേപം ഉയർന്നതിനെ തുടർന്നായിരുന്നു അദാലത്. എന്നാൽ, അദാലത് നടക്കുന്ന കാര്യം പൊതുജനത്തെ അറിയിക്കാൻ കെ.എസ്.ടി.പി അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല. തുടർന്നാണ് വീണ്ടും പഞ്ചായത്ത് തലത്തിൽ അദാലത്തുകൾ നടത്താൻ എം.എൽ.എ നിർദേശം നൽകിയത്. ഉതിമൂട്, ബ്ലോക്കുപടി, മാമുക്ക് ഭാഗങ്ങളിൽ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ഇവിടങ്ങളിൽ റോഡ് സുരക്ഷ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കും. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് മണ്ണിട്ട ഡംപിങ് സ്റ്റേഷനുകളിലെ മണ്ണ്, നിർമാണം പൂർത്തീകരിക്കുന്നതോടെ ഇവിടെ നിന്ന് മാറ്റി പഴയപടിയാക്കുമെന്ന് കെ.എസ്.ടി.പി ഉറപ്പുനൽകി. ചെത്തോംകര വലിയതോട് വീതികൂട്ടുന്ന നടപടികൾ ദ്രുതഗതിയിൽ നടപ്പാക്കും. എം.എൽ.എയെക്കൂടാതെ പഞ്ചായത്ത് പ്രസിഡന്‍റുമാരായ അനിത അനിൽകുമാർ, ശോഭ ചാർലി, മെംബർമാരായ സചിൻ വയല, മന്ദിരം രവീന്ദ്രൻ, കെ.എസ്.ടി.പി ചീഫ് എൻജിനീയർ ഹരീഷ് കുമാർ, എക്സി. എൻജിനീയർ ജാസ്മിൻ, ഇ.കെ.കെ പ്രോജക്ട് മാനേജർ ശ്രീരാജ്, അഡ്വ. എം.കെ. മനോജ്, എം.ആർ. സുനിൽകുമാർ എന്നിവർ പങ്കെടുത്തു. ptl rni_1 kstp photo: അവലോകന യോഗത്തിൽ പ്രമോദ് നാരായണൻ എം.എൽ.എ സംസാരിക്കുന്നു leadable
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.