പാർശ്വവത്​കരിക്കപ്പെട്ട കുട്ടികൾക്ക് സമ്മാനവുമായി നവദമ്പതികൾ

റാന്നി: സമഗ്രശിക്ഷ കേരള പത്തനംതിട്ടയുടെ പെരുനാട്ടിൽ നടത്തുന്ന റെസിഡൻഷ്യൽ ഹോസ്റ്റലിൽ താമസിക്കുന്ന സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക്​ സമ്മാനവുമായി നവദമ്പതികൾ എത്തി. ഹോസ്റ്റലിൽ കുട്ടികൾക്ക് ടി.വിയും കേബിൾ കണക്​ഷനും ഇല്ല എന്നറിഞ്ഞതിനെ തുടർന്നാണ് അർജുൻ- വൃന്ദ ദമ്പതികൾ സഹായവുമായെത്തിയത്. പെരുനാട് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എസ്. മോഹനന്റെ മകനാണ് അർജുൻ. റാന്നി ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ ഷാജി. എ. സലാം, ഹോസ്റ്റൽ ഗവേണിങ് കമ്മിറ്റി ചെയർപേഴ്സനും വാർഡ് മെംബറുമായ രാജം ടീച്ചർ, വാർഡ് മെംബർ ബിബിൻ മോൻ എന്നിവർ ചേർന്ന് ടി.വിയും അനുബന്ധ ഉപകരണങ്ങളും ഏറ്റുവാങ്ങി. ptl rni_3 tv പെരുനാട്ടിൽ പ്രവർത്തിക്കുന്ന റെസിഡൻഷ്യൽ ഹോസ്റ്റലിലെ കുട്ടികൾക്ക് സമ്മാനമായി ടി.വിയും അനുബന്ധ ഉപകരണങ്ങളും നൽകാൻ നവദമ്പതികളായ അർജുനും വൃന്ദയും എത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.