വിരലിൽ കുടുങ്ങിയ മോതിരം അഗ്നിരക്ഷസേന ഊരി മാറ്റി

അടൂർ: . ഏഴംകുളം നെടുമൺ പള്ളി കിഴക്കതിൽ ജിനു.പി.ബിനുവിന്‍റെ (27) വിരലിൽ കുടുങ്ങിയ ചൈനീസ് മോതിരം അടൂർ അഗ്നിരക്ഷ നിലയം ഗ്രേഡ് അസിസ്റ്റന്‍റ്​ സ്റ്റേഷൻ ഓഫിസർ സജീവ് കുമാറിന്‍റെ നേതൃത്വത്തിലാണ് മുറിച്ചു മാറ്റിയത്. ധരിച്ചിരുന്ന മോതിരം മുറുകി പോയതിനെ തുടർന്ന്​ ഊരാനാകാതെ വരികയും തുടർന്ന്​ ഇത്​ മുറിക്കുന്നതിന് അടൂരിലെ ജ്വല്ലറിയിൽ എത്തിയെങ്കിലും അവർക്ക് കഴിയാതെ വരികയായിരുന്നു. ഇതേ തുടർന്നാണ്​ അഗ്​നിരക്ഷാ സേനയുടെ സഹായം തേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.