കണ്ണിന്​ കുളിർമയായി കൂടൽ രാജഗിരി വെള്ളച്ചാട്ടം

സഞ്ചാരികളുടെ തിരക്കേറുന്നു കോന്നി: കൂടൽ രാജഗിരി വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ തിരക്കേറുന്നു. കൂടൽ പുനലൂർ മൂവാറ്റുപുഴ പാതയിൽ കൂടൽ ജങ്​ഷനിൽനിന്നും നാല് കിലോമീറ്റർ സഞ്ചരിച്ചാൽ കൂടൽ രാജഗിരി വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാം. രാജഗിരി റബർ എസ്​റ്റേറ്റിന് നടുവിലൂടെയുള്ള നടപ്പാതയിൽ കൂടി സഞ്ചരിച്ച് വേണം വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങി ചെല്ലാൻ. അധികം ഉയരത്തിൽ അല്ലാതെ പരന്ന് ഒഴുകുന്ന വെള്ളച്ചാട്ടം ആരെയും ആകർഷിക്കുന്നതാണ്. കോന്നി, പത്തനാപുരം ഭാഗങ്ങളിൽനിന്നും നിരവധി ആളുകൾ ഇവിടം സന്ദർശിച്ച് മടങ്ങാറുണ്ട്. കാണാൻ എത്തുന്നവർ പാറക്കെട്ടിൽനിന്നും താഴേക്ക് പതിക്കുന്ന തണുത്ത വെള്ളത്തിൽ കുളിച്ചതിന് ശേഷമാണ് തിരികെ മടങ്ങുക. വലിയ ഉയരത്തിൽനിന്ന് പതിക്കാത്ത വെള്ളച്ചാട്ടത്തിൽ അപകട സാധ്യതയും കുറവാണ്. ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്നവരുടെ ഇഷ്ട ലൊക്കേഷനുകളിൽ ഒന്നാണ് ഇവിടം. മഴക്കാലത്ത് വെള്ളച്ചാട്ടം കൂടുതൽ ഭംഗി കൈവരിക്കും. എന്നാൽ, വഴി സൗകര്യം ഇവിടത്തെ പ്രധാന പ്രശ്നമായി തുടരുന്നുണ്ട്. കല്യാണ ആൽബങ്ങൾ ചിത്രീകരിക്കാനും ഇവിടെ ആളുകൾ എത്താറുണ്ട്. photo കൂടൽ രാജഗിരി വെള്ളച്ചാട്ടം box- top

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.