ബഫർ സോൺ എൽ.ഡി.എഫ് നയം വ്യക്തമാക്കണം -യു.ഡി.എഫ്

കോന്നി: നിയോജക മണ്ഡലത്തിലെ സീതത്തോട്, ചിറ്റാർ, തണ്ണിത്തോട്, അരുവാപ്പുലം, പഞ്ചായത്തുകളിലെ ജനങ്ങളെ ബാധിക്കുന്ന ബഫർ സോൺ സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക മാറ്റാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് യു.ഡി.എഫ്​ കോന്നി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുൻ യു.ഡി.എഫ് സർക്കാർ കേന്ദ്രത്തിൽ സമർപ്പിച്ച് അംഗീകാരം വാങ്ങിയ ഉമ്മൻ.വി.ഉമ്മൻ റിപ്പോർട്ട് പൂഴ്ത്തിവെച്ച് പി.എച്ച്​ കുര്യൻ നൽകിയ ജനദ്രോഹ റിപ്പോർട്ടുമായി മുന്നോട്ട് പോയത് എൽ.ഡി.എഫ്​ സർക്കാറാണെന്നും യോഗം കുറ്റപ്പെടുത്തി. കോന്നി നിയോജക മണ്ഡലം ചെയർമാൻ എസ്​.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗം കെ. പി.സി.സി അംഗം പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. റോബിൻ പീറ്റർ, തോമസ് ജോസഫ്, ഹരികുമാർ പൂതംങ്കര, അബ്ദുൽ മുത്തലിഫ്, സുനിൽ.എസ്.ലാൽ, പ്രഫ.ബാബു ചാക്കോ, എബ്രഹാം ചെങ്ങറ, രാജമ്മ, രവി പിള്ള, ശാന്തിജൻ ചൂരക്കുന്നേൽ, ജേക്കബ് മഠത്തിലേത്ത്, എസ്​.പി. സജൻ, റോജി എബ്രഹാം, രതീഷ്, അനീഷ് കലഞ്ഞൂർ, ജി.ശ്രീകുമാർ, പ്രവീൺ പ്ലാവിളയിൽ, ഐവാൻ വകയാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.