പത്തനംതിട്ട: സൈന്യത്തിന്‍റെ അച്ചടക്കം, ആത്മ വിശ്വാസം എന്നിവയെ പ്രതികൂലമായും രാജ്യസുരക്ഷയെ അപകടപരമായും ബാധിക്കുന്ന കേന്ദ്ര-സര്‍ക്കാറിന്‍റെ അഗ്നിപഥ് പദ്ധതിക്കെതിരെ എ.ഐ.സി.സി നിർദേശപ്രകാരം ജില്ലയിലെ അഞ്ച് അസംബ്ലി നിയോജക മണ്ഡലത്തിലും തിങ്കളാഴ്ച രാവിലെ 10 മുതല്‍ ഒരു മണിവരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സത്യഗ്രഹം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു. തിരുവല്ലയില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യന്‍, റാന്നിയില്‍ ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, കോന്നിയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണി എം.പി, അടൂരില്‍ കെ.പി.സി.സി നിർവാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.