കൈറ്റിന്റെ 'സ്‌കൂള്‍ വിക്കി' പുരസ്‌കാരം: ഇടയാറന്മുള എ.എം.എം സ്‌കൂളിന്​ അംഗീകാരം

പത്തനംതിട്ട: പൊതുവിദ്യാഭ്യാസ വകുപ്പില്‍ സ്‌കൂളുകളെക്കുറിച്ച്​ ഓണ്‍ലൈന്‍ പോര്‍ട്ടലായ സ്‌കൂള്‍ വിക്കിയില്‍ മികച്ച താളുകള്‍ ഏര്‍പ്പെടുത്തിയതിന്​ പുരസ്‌കാരങ്ങളില്‍ ജില്ലതലത്തില്‍ ഇടയാറന്മുള എ.എം.എം ഹയര്‍ സെക്കൻഡറി സ്‌കൂളിന് ഒന്നാംസമ്മാനം. പ്രമാടം നേതാജി ഹയര്‍ സെക്കണ്ടൻഡറി സ്‌കൂള്‍, ചുമത്ര ഗവ. യു.പി.എസ് എന്നീ സ്‌കൂളുകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. 15,000 സ്‌കൂളുകളെ കോര്‍ത്തിണക്കി വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വിവരശേഖരമായ 'സ്‌കൂള്‍ വിക്കി' സജ്ജമാക്കിയ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) ആണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. ജില്ലതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ വീതം കാഷ് അവാര്‍ഡും ട്രോഫിയും പ്രശംസപത്രവും ഈ സ്‌കൂളുകള്‍ക്ക് ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.